Image

മായാമോഹിനി മെല്‍ബണില്‍ മേയ് 27ന് പ്രദര്‍ശനത്തിന്

Published on 15 May, 2012
മായാമോഹിനി മെല്‍ബണില്‍ മേയ് 27ന് പ്രദര്‍ശനത്തിന്
മെല്‍ബണ്‍: ബ്ലോക്ബസ്റ്റര്‍ ബാനറില്‍ നിര്‍മിച്ച ദിലീപിന്റെ കോമഡി ഫിലിം മായാമോഹിനി മേയ് 27ന് (ഞായര്‍) മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുന്നു. എംഎന്‍കെ ഇവെന്റഡ് ആണ് മെല്‍ബണിലെ പ്രായോജകര്‍ ക്ലേയറ്റണ്‍ മോണാഷ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ യൂണിയന്‍ സിനിമ തീയേറ്ററില്‍ 2.30നും അഞ്ചിനും 7.30നുമാണ് പ്രദര്‍ശനം.

ഉദയകൃഷ്ണനും സിബി കെ. തോമസും കഥ, തിരക്കഥ രചിച്ചിട്ടുള്ള സിനിമയുടെ ഡയറക്ടര്‍ ജോസ് തോമസാണ്. കുടുംബസമേതം ചിരിക്കുവാനും ഉല്ലസിക്കുവാനും ഉതകുന്ന സിനിമയില്‍ ആദ്യമായാണ് ദിലീപ് സ്ത്രീവേഷത്തില്‍ അഭിനയിക്കുന്നത്. ദിലിപിനു പുറമെ ബിജുമേനോന്‍, ബാബുരാജ്, ലക്ഷ്മിറായി, മൈഥലി, മാമുക്കോയ, സ്ഫടികം ജോര്‍ജ്, വിജയരാഘവന്‍, കൊച്ചു പ്രേമന്‍, നെടുമുടി വേണു, നിശാന്ത് സാഗര്‍, റിയാസ് ഖാന്‍ എന്നിവരും വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0423672141, 0431251460.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക