Image

മെസ്‌കീറ്റ് പള്ളിയില്‍ 'ദനഹ' പെരുന്നാള്‍ ആഘോഷിച്ചു

Published on 06 January, 2020
മെസ്‌കീറ്റ് പള്ളിയില്‍  'ദനഹ' പെരുന്നാള്‍ ആഘോഷിച്ചു
മെസ്‌കീറ്റ്, ടെക്‌സസ്സ്, മാര്‍ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പളിളിയില്‍ ജനുവരി 5-ാം തിയ്യതി ഞായറാഴ്ച 'ദനഹ' പെരുന്നാള്‍ ആഘോഷിച്ചു

യേശു ക്രിസ്തുവിന്റെ മുന്നോടിയായ് വന്ന യൊഹന്നാസ്‌നാപകന്‍ യേശുവിനെ യോര്‍ദ്ദാന്‍ നദിയില്‍ മാമോദിസ നടത്തിയ ദിവസത്തെ അനുസ്മരിപ്പിക്കുന്നതാണ് 'ദനഹ'. ദനഹയെന്ന വാക്കിന്റെ അര്‍ത്ഥം 'ഉദയം' എന്നാണ്. പരിശുദ്ധാല്‍മാവ് ഉദയം കൊണ്ട ദിവസം കൂടിയാണ് ദനഹ.

ഇതിനെ അനുസ്മരിച്ചുകൊണ്ട് വിശുദ്ധ ദേവാലയത്തില്‍ റവ ഫാ ഏലിയാസ് അരമത്തിന്റെ കാര്‍മികത്വത്തില്‍ വെള്ളം വാഴ്ത്തലിന്റെ പ്രത്യേക ശുശ്രൂഷ നടന്നു. വാഴ്ത്തിയ വെള്ളം എല്ലാ വിശ്വാസികള്‍ക്കും നല്‍കപ്പെടുകയും ചെയ്തു.
മെസ്‌കീറ്റ് പള്ളിയില്‍  'ദനഹ' പെരുന്നാള്‍ ആഘോഷിച്ചു
മെസ്‌കീറ്റ് പള്ളിയില്‍  'ദനഹ' പെരുന്നാള്‍ ആഘോഷിച്ചു
മെസ്‌കീറ്റ് പള്ളിയില്‍  'ദനഹ' പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക