Image

ജോണ്‍ സി. വര്‍ഗീസിനെ ഫോമയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി എംപയര്‍ റീജിയന്‍ നാമനിര്‍ദേശം ചെയ്തു

ഷോളി കുമ്പിളുവേലി Published on 05 January, 2020
 ജോണ്‍ സി. വര്‍ഗീസിനെ ഫോമയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി എംപയര്‍ റീജിയന്‍ നാമനിര്‍ദേശം ചെയ്തു
ന്യൂയോര്‍ക്ക്: ഫോമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ സി. വര്‍ഗീസിനെ (സലീം) ഫോമ 2020 -2022 കാലയളവിലെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ നാമനിര്‍ദേശം ചെയ്തു.

റീജണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ്, ഫോമ കംപ്ലയിന്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് കോശി, മുന്‍ ആര്‍.വി.പി പ്രദീപ് 
നായര്‍, ആര്‍.വി.പി ഇലക്ട് ഷോബി ഐസക്ക്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്. യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മലയില്‍, ഫോമയുടെ മുതിര്‍ന്ന നേതാവ് ജെ. മാത്യൂസ്, യോങ്കേഴ്‌സ് അനിയന്‍, അഭിലാഷ് ജോര്‍ജ്, സണ്ണി പൗലോസ്, ജി.കെ. പിള്ള, മാത്യു പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുപ്പത്തഞ്ച് വര്‍ഷത്തെ സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തന പാരമ്പര്യമുള്ള ജോണ്‍ സി. വര്‍ഗീസ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി, വന്‍ വിജയം നേടിയ ലാസ് വേഗസ് കണ്‍വന്‍ഷന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ്.

ഫോമയുടെ സംഘടനാ പ്രവര്‍ത്തന വിജയത്തിനു ശക്തമായൊരു അഡൈ്വസറി ബോര്‍ഡ് അനിവാര്യമാണ്. ഈ തിരിച്ചറിവാണ് എംപയര്‍ റീജിയനിലെ അംഗസംഘടനകളെ, ജോണ്‍ സി. വര്‍ഗീസിനെ പോലെ ഫോമയുടെ ഭരണഘടനയിലും, നടത്തിപ്പിലും പരിചയ സമ്പന്നനായ വ്യക്തിയെ നാമനിര്‍ദേശം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു ആര്‍.വി.പി ഗോപിനാഥ കുറുപ്പ് പറഞ്ഞു.

ഫോമയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍ സി. വര്‍ഗീസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി വരുന്നത് സഹായകരമാണെന്ന് ഫോമ ട്രഷറര്‍ ഷിനു ജോസഫ് അഭിപ്രായപ്പെട്ടു. അതിനായി എല്ലാ അംഗസംഘടനകളുടേയും നേതാക്കളുടേയും സഹായ സഹകരണങ്ങള്‍ ഷിനു ജോസഫും, ഗോപിനാഥ കുറുപ്പും അഭ്യര്‍ത്ഥിച്ചു.

 ജോണ്‍ സി. വര്‍ഗീസിനെ ഫോമയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി എംപയര്‍ റീജിയന്‍ നാമനിര്‍ദേശം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക