Image

നിവിന്‍ പോളി- രാജീവ് രവി ടീമിന്റെ 'തുറമുഖം'; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 05 January, 2020
നിവിന്‍ പോളി- രാജീവ് രവി ടീമിന്റെ 'തുറമുഖം'; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമ തുറമുഖത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍ പോളി അടക്കമുള്ളവര്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്തെ തൊഴിലാളി സംഘടനകളുടേയും പ്രക്ഷോഭങ്ങളുടേയും കഥയാണ് തുറമുഖം പറയുന്നത്.

നിവിന്‍ പോളിയെ കൂടാതെ നിമിഷ സജയന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ. സുകുമാര്‍ തെക്കേപ്പാട്ട് ആണ് സിനിമ നിര്‍മ്മിക്കുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക