Image

വൈകി പുറപ്പെട്ട ഒമാന്‍ എയര്‍ വിമാനം വൈകുന്നേരം 6.05ന് കൊച്ചിയില്‍ എത്തും

Published on 05 January, 2020
വൈകി പുറപ്പെട്ട ഒമാന്‍ എയര്‍ വിമാനം വൈകുന്നേരം 6.05ന് കൊച്ചിയില്‍ എത്തും
മസ്‌കറ്റ്: ഇന്നു പുലര്‍ച്ചെ ഒമാന്‍ സമയം 2.15നു പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 7.15 നു കൊച്ചിയിലെത്തേണ്ടിയിരുന്ന ഒമാന്‍ എയര്‍ വിമാനം WY 0225 വിമാനം  11 മണിക്കൂര്‍ വൈകി േൈവകുന്നേരം 6.05ന് കൊച്ചിയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ പുറപ്പടേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്നു യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്നു ഉച്ച കഴിഞ്ഞ് 12.55 നാണ് വിമാനം പുറപ്പെട്ടത്.

രാത്രിയില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറക്കാതിരുന്ന നടപടിയില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക