Image

ദാ​സേ​ട്ട​ന്റെ​ ​കൂ​ടെ​ ​കു​റ​ച്ചു​ ​നേ​രം​ ​നി​ന്നു​ ​ക​ഴി​ഞ്ഞാ​ല്‍​ ​കു​റ്റ​ബോ​ധം​ ​കാ​ര​ണം​ ​മ​ന​സി​ലൊ​രു​ ​വി​ങ്ങ​ല്‍​ ​വ​രും

Published on 05 January, 2020
ദാ​സേ​ട്ട​ന്റെ​ ​കൂ​ടെ​ ​കു​റ​ച്ചു​ ​നേ​രം​ ​നി​ന്നു​ ​ക​ഴി​ഞ്ഞാ​ല്‍​ ​കു​റ്റ​ബോ​ധം​ ​കാ​ര​ണം​ ​മ​ന​സി​ലൊ​രു​ ​വി​ങ്ങ​ല്‍​ ​വ​രും

പ്രിയ​പ്പെ​ട്ട​ ​ദാ​സേ​ട്ടാ...​ ​ഈ​ ​പ്ര​പ​ഞ്ച​ത്തി​ലെ​ ​മു​ഴു​വ​ന്‍​ ​വാ​ക്കു​ക​ളു​മെ​ടു​ത്താ​ലും​ ​അ​ങ്ങ​യെ​ ​കു​റി​ച്ച്‌ ​പ​റ​ഞ്ഞു​ ​മ​തി​യാ​കി​ല്ല.​ ​അ​ത്ര​യേ​റെ​യു​ണ്ട​ല്ലോ​ ​ഓ​ര്‍​മ്മ​ക​ള്‍,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ട്ട് ​കേ​ള്‍​ക്കാ​തെ​ ​ജീ​വി​ത​ത്തി​ല്‍​ ​ഒ​രു​ ​ദി​വ​സം​ ​പോ​ലും​ ​ക​ട​ന്നു​ ​പോ​യി​ട്ടി​ല്ല.​ ​ഇ​ന്ന​ലെ​യും​ ​ഇ​ന്നും​ ​അ​ങ്ങ​നെ​യാ​യി​രു​ന്നു,​ ​ഇ​നി​ ​നാ​ളെ​യും​ ​ആ​ ​പാ​ട്ടു​ക​ള്‍​ ​കൂ​ടെ​ ​ത​ന്നെ​ ​കാ​ണും.​ ​അ​ദ്ദേ​ഹ​ത്തെ​ ​കു​റി​ച്ച്‌ ​എ​ത്ര​ ​പ​റ​ഞ്ഞാ​ലും​ ​അ​ധി​ക​മാ​വി​ല്ല.​ ​എ​ന്റെ​യും​ ​ചി​ത്ര​യു​ടെ​യും​ ​സം​ഗീ​ത​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ല്‍​ ​ദാ​സേ​ട്ട​നു​ണ്ട​ല്ലോ.​ ​ത്യാ​ഗ​വും​ ​സ​മ​ര്‍​പ്പ​ണ​വും​ ​നി​റ​ഞ്ഞ​ ​മ​റ്റാ​ര്‍​ക്കും​ ​സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​സം​ഗീ​ത​ജീ​വി​ത​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​ദാ​സേ​ട്ട​ന്റെ​ ​കൂ​ടെ​ ​കു​റ​ച്ചു​ ​നേ​രം​ ​നി​ന്നു​ ​ക​ഴി​ഞ്ഞാ​ല്‍​ ​കു​റ്റ​ബോ​ധം​ ​കാ​ര​ണം​ ​മ​ന​സി​ലൊ​രു​ ​വി​ങ്ങ​ല്‍​ ​വ​രും.​ ​ന​മ്മ​ള്‍​ ​എ​ന്തി​നാ​ണ് ​ഇ​ങ്ങ​നെ​ ​ജീ​വി​ക്കു​ന്ന​തെ​ന്ന​ ​ചി​ന്ത​ ​കൊ​ണ്ടാ​ണ​ത്.​ ​ആ​ ​തോ​ന്ന​ല്‍​ ​കൂ​ടു​മ്ബോ​ള്‍​ ​അ​വി​ടെ​ ​നി​ന്ന് ​ഓ​ടി​പ്പോ​കാ​നാ​ണ് ​തോ​ന്നു​ക.​ ​അ​ങ്ങ​നെ​യാ​ണ് ​പാ​ട്ടി​ന് ​വേ​ണ്ടി​ ​അ​ദ്ദേ​ഹം​ ​ജീ​വി​ത​ത്തെ​ ​മാ​റ്റി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​അ​ത്ര​ ​സ​മ​ര്‍​പ്പ​ണ​മു​ള്ള​ ​മ​റ്റാ​രും​ ​ത​ന്നെ​ ​ന​മു​ക്കി​ല്ല.

എ​ന്തൊ​ക്കെ​ ​ആ​ഗ്ര​ഹ​ങ്ങ​ളു​ണ്ട് ​ന​മ്മ​ള്‍​ ​ഓ​രോ​രു​ത്ത​ര്‍​ക്കും.​ ​ദാ​സേ​ട്ട​ന് ​സം​ഗീ​തം​ ​മാ​ത്ര​മാ​ണ് ​എ​ല്ലാ​മെ​ല്ലാം.​ ​എ​പ്പോ​ള്‍​ ​ക​ണ്ടാ​ലും​ ​പ​ത്തു​പു​സ്​​ത​ക​മെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചു​റ്റി​ലു​മു​ണ്ടാ​കും.​ ​ഇ​വി​ടെ​ ​ശ്യാ​മ​ശാ​സ്ത്രി,​ ​അ​വി​ടെ​ ​ചെ​മ്ബൈ​ ​സ്വാ​മി,​ ​അ​പ്പു​റ​ത്ത് ​മു​ത്തു​സ്വാ​മി​ ​ദീ​ക്ഷി​ത​ര്‍​... ​എ​ന്നി​ങ്ങ​നെ​ ​ഓ​രോ​ ​ത​വ​ണ​ ​കാ​ണു​മ്ബോ​ഴും​ ​മ​ഹാ​ര​ഥ​ന്‍​മാ​രു​ടെ​ ​പു​സ്‌​ത​ക​ങ്ങ​ള്‍.​ ​എ​പ്പോ​ള്‍​ ​കാ​ണു​മ്ബോ​ഴും​ ​പാ​ട്ടി​നെ​ക്കു​റി​ച്ചാ​ണ് ​ദാ​സേ​ട്ട​ന്‍​ ​കൂ​ടു​ത​ല്‍​ ​സം​സാ​രി​ക്കാ​റു​ള്ള​ത്.​ ​പ​ണ്ട് ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ള്‍​ക്കൊ​ക്കെ​ ​ഒ​ന്നി​ച്ചു​ ​പോ​കു​മ്ബോ​ള്‍​ ​അ​ങ്ങോ​ട്ടും​ ​ഇ​ങ്ങോ​ട്ടും​ ​തി​രി​യാ​ന്‍​ ​വി​ടി​ല്ല.​ ​ശ്ര​ദ്ധ​ ​തെ​റ്റി​യാ​ല്‍​ ​ഞ​ങ്ങ​ള്‍​ ​ചി​ട്ട​ക​ള്‍​ ​മാ​റ്റി​ക്ക​ള​യു​മെ​ന്ന് ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​അ​റി​യു​ന്ന​യാ​ള്‍​ ​ദാ​സേ​ട്ട​നാ​ണ്.​ ​ഐ​സ്‌​ക്രീ​മും​ ​പു​ളി​യും​ ​തൈ​രും​ ​പാ​ടി​ല്ലെ​ന്ന് ​ഓ​ര്‍​മ്മി​പ്പി​ച്ചു​ ​കൊ​ണ്ടി​രി​ക്കും.​ ​കൊ​ച്ചിലെ​മു​ത​ലേ​യു​ള്ള​ ​ജീ​വി​തം​ ​അ​ങ്ങ​നെ​യാ​യി​പ്പോ​യി.​ ​ക​രി​ക്ക് ​ക​ഴി​ക്കാ​ന്‍​ ​ദാ​സേ​ട്ട​ന്‍​ ​സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​നു​ഭ​വ​ത്തി​ല്‍​ ​നി​ന്നാ​ണ് ​ഈ​ ​ചി​ട്ട​ക​ളൊ​ക്കെ​ ​വ​രു​ന്ന​ത്.​ ​ഞ​ങ്ങ​ളു​ടെ​ ​പാ​ട്ടും​ ​ചി​ട്ട​യൊ​പ്പി​ച്ചു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് ​ഞ​ങ്ങ​ളേ​ക്കാ​ള്‍​ ​നി​ര്‍​ബ​ന്ധം​ ​അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു.

ദാ​സേ​ട്ട​നി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​തു​ട​ങ്ങു​ന്ന​ത് ​കൊ​ച്ചി​ ​ക​ലാ​ഭ​വ​നി​ല്‍​ ​വ​ച്ചാ​യി​രു​ന്നു.​ ​ഒ​രു​ ​പൊ​ട്ടി​ക്ക​ര​ച്ചി​ലി​ന്റെ​ ​അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് ​ആ​ ​ഓ​ര്‍​മ്മ​ക​ള്‍​ ​തു​ട​ങ്ങു​ന്ന​തെ​ന്ന് ​ഇ​ന്നി​പ്പോ​ള്‍​ ​ചി​രി​യോ​ടെ​ ​എ​നി​ക്ക് ​പ​റ​യാ​ന്‍​ ​സാ​ധി​ക്കും. ഒ​രു​ ​പാ​ട്ട് ​ മ​ത്സ​ര​വേ​ദി​യാ​ണ്.​ ​മ​ത്സ​ര​ത്തി​ന് ​ഞാ​ന്‍​ ​പേ​ര് ​ന​ല്‍​കി.​ ​പാ​ടു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്ബാ​ണ് ​അ​വി​ടെ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ള്‍​ക്ക് ​പ​ങ്കെ​ടു​ക്കാ​ന്‍​ ​പ​റ്റി​ല്ലെ​ന്ന​റി​യു​ന്ന​ത്.​ ​ദാ​സേ​ട്ട​ന്‍​ ​മ​ത്സ​ര​ത്തി​ന്റെ​ ​ജ​ഡ്​​ജാ​യി​രു​ന്നു.​ ​അ​ന്നെ​നി​ക്ക് ​പ​ത്തു​വ​യ​സാ​യി​ട്ടി​ല്ല.​ ​ഒ​റ്റ​ക്ക​ര​ച്ചി​ലാ​യി​രു​ന്നു​ ​ഞാ​ന്‍.​ ​ദാ​സേ​ട്ട​ന്റെ​ ​മു​ന്നി​ല്‍​ ​പാ​ടി​യി​ല്ല​ല്ലോ​ ​എ​ന്ന​ ​സ​ങ്ക​ട​മാ​ണ് ​ക​ര​ച്ചി​ലി​ന്റെ​ ​രൂ​പ​ത്തി​ല്‍​ ​പു​റ​ത്തേ​ക്ക് ​വ​ന്ന​ത്.​ ​ക​ലാ​ഭ​വ​നി​ല്‍​ ​പ​ഠി​പ്പി​ച്ചി​രു​ന്ന​ ​എ​മി​ല്‍​ ​ചേ​ട്ട​ന്‍​ ​ഒ​രു​ദി​വ​സം​ ​എ​ന്നെ​യും​ ​കൂ​ട്ടി​ ​ദാ​സേ​ട്ട​ന്റെ​യ​ടു​ത്തെ​ത്തി.​ ​തൊ​ട്ട​ടു​ത്ത​ ​മാ​സം​ ​ദാ​സേ​ട്ട​ന്റെ​ ​കൂ​ടെ​യു​ള്ള​ ​എ​ന്റെ​ ​പാ​ട്ടു​യാ​ത്ര​യ്​​ക്കും​ ​തു​ട​ക്ക​മാ​യി.​ ​ജീ​വി​ത​ത്തി​ല്‍​ ​ഒ​രു​ ​പാ​ട് ​ഭാ​ഗ്യം​ ​അ​നു​ഭ​വി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞി​ട്ടു​ള്ള​ ​ആ​ളാ​ണ് ​ഞാ​ന്‍.​ ​എ​ന്നേ​ക്കാ​ള്‍​ ​ക​ഴി​വു​ള്ള​ ​കു​ട്ടി​ക​ള്‍​ ​വെ​ളി​യി​ലു​ണ്ടെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​അ​വ​ര്‍​ക്ക് ​കി​ട്ടാ​ത്ത​ ​ഭാ​ഗ്യമാണ് എനിക്ക് കിട്ടിയത്. അതില്‍ ​ ​ദാ​സേ​ട്ട​ന്റെ​ ​സ്‌​നേ​ഹ​വും ​ ​ക​രു​ത​​ലു​മു​ണ്ട്.​ ​ഒ​രു​ ​കാ​ര്യം​ ​ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍​ ​നൂ​റു​ശ​ത​മാ​ന​വും​ ​ആ​ത്മാ​ര്‍​ത്ഥ​ത​ ​ന​ല്‍​കു​ന്ന​ ​കൂ​ട്ട​ത്തി​ലാ​ണ് ​ഞാ​ന്‍.​ ​ആ​ ​പാ​ഠം​ ​ഞാ​ന്‍​ ​ക​ണ്ടു​പ​ഠി​ച്ച​തും​ ​ദാ​സേ​ട്ട​ന്റെ​ ​ ജീ​വി​ത​ത്തി​ല്‍​ ​നി​ന്നാ​ണ്.

പ​ഴ​യ​ ​കാ​ര്യ​ങ്ങ​ള്‍​ ​തി​ര​ക്കു​മ്ബോ​ള്‍​ ​സ​ത്യ​ത്തി​ല്‍​ ​കു​റേ​ ​കാ​ര്യ​ങ്ങ​ളൊ​ന്നും​ ​എ​നി​ക്കു​ ​ഓ​ര്‍​മ്മ​യേ​യി​ല്ല.​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച്‌ ​നു​ണ​ ​പ​റ​യാ​ന്‍​ ​ക​ഴി​യി​ല്ല​ല്ലോ.​ ​എ​ന്തെ​ങ്കി​ലും​ ​എ​ഴു​തി​വ​യ്​​ക്കാ​മാ​യി​രു​ന്നെ​ന്ന് ​ഇ​പ്പോ​ള്‍​ ​തോ​ന്നാ​റു​ണ്ട്.​ ​പി​ന്നെ​ ​ഒ​രു​ ​ര​സം​ ​പ​റ​യാം,​ ​'​കാ​മം​ ​ക്രോ​ധം​ ​മോ​ഹം​" ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​'​ ​സ്വ​പ്‌​​​നം​ ​കാ​ണും​ ​പെ​ണ്ണേ​"എ​ന്ന​ ​പാ​ട്ട് ​ദാ​സേ​ട്ട​ന്റെ​ ​കൂ​ടെ​ ​ഞാ​ന്‍​ ​പാ​ടി​യ​ത് ​സ്റ്റൂ​ളി​ല്‍​ ​ക​യ​റി​ ​നി​ന്നാ​ണെ​ന്നാ​ണ് ​പൊ​തു​വേ​ ​പ​റ​യു​ന്ന​ത്.​ ​പ​ക്ഷേ,​ ​അ​തങ്ങനെയല്ല.​ ​ജെ​മി​നി​ ​സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു​ ​റെ​ക്കാ​ഡിം​ഗ്.​ ​ന​ട​ന്‍​ ​രാ​ജ്​​കു​മാ​ര്‍​ ​ദാ​സേ​ട്ട​നു​മാ​യി​ ​വ​ലി​യ​ ​അ​ടു​പ്പ​മാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​അ​ന്ന​വി​ടെ​ ​വ​ന്ന​പ്പോ​ള്‍​ ​ആ​രാ​ണ് ​കൂ​ടെ​ ​പാ​ടു​ന്ന​തെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ള്‍​ ​എ​ന്നെ​ ​കാ​ണി​ക്കാ​ന്‍​ ​വേ​ണ്ടി​യാ​യി​രു​ന്നു​ ​സ്റ്റൂ​ളി​ല്‍​ ​ക​യ​റ്റി​യ​ത്.​ ​അ​താ​ണ് ​പി​ന്നീ​ട് ​ക​ഥ​യാ​യി​ ​വ​ന്ന​ത്.​ ​
ദാ​സേ​ട്ട​ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ​ന്മ​ദി​ന​ത്തി​ല്‍​ ​എ​ല്ലാ​വി​ധ​ ​ആ​ശം​സ​ക​ളും​ ​നേ​രു​ന്നു.​ ​ഒ​രാ​യി​രം​ ​ജ​ന്മ​ങ്ങ​ള്‍​ ​സം​ഗീ​ത​ശ്രു​തി​ ​മീ​ട്ടാ​ന്‍​ ​സ​ര്‍​വേ​ശ്വ​ര​ന്‍​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​നു​ഗ്ര​ഹി​ക്ക​ട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക