Image

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്‌ളോറിഡയില്‍ പ്രതിഷേധം

മൊയ്തീന്‍ പുത്തന്‍ചിറ Published on 05 January, 2020
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്‌ളോറിഡയില്‍ പ്രതിഷേധം
മയാമി (ഫ്‌ളോറിഡ): ലക്ഷക്കണക്കിന് ജനങ്ങളെ പാര്‍ശ്വവത്ക്കരിക്കുകയും രാജ്യമില്ലാതാക്കുകയും ചെയ്യുന്ന ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (NRC) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ വിശ്വാസ സമൂഹങ്ങളിലെ ഭാരതീയര്‍ മയാമിയിലെ ടോര്‍ച്ച് ഓഫ് ഫ്രണ്ട്ഷിപ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

അനവധി അമേരിക്കന്‍ വംശജരും അവരുടെ കുടുംബങ്ങളും ക്യൂബന്‍ പൗരന്മാരും ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ പ്രതിസന്ധികളെ പറ്റി കൂടുതല്‍ വ്യഗ്രതയോടെ ആരായുകയും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ബഹുസ്വരതക്കും ഏകത്വത്തിനും പ്രതീകമായി.

ഇന്ത്യ ഒട്ടാകെ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, മുതിര്‍ന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പോലീസ് അഴിച്ചു വിടുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിവേചനപരവും ഭരണഘടനക്കു വിരുദ്ധവുമായ നിയമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍  റദ്ദാക്കണമെന്നും ഇന്ത്യയുടെ ഭരണഘടനയും  അതില്‍ പരാമര്‍ശിച്ചിട്ടുള്ള മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നുമുള്ള ആവശ്യങ്ങള്‍  പ്രതിഷേധക്കാര്‍  ഉന്നയിച്ചു.

അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ അവതാരിക വായിച്ചു. തുടര്‍ന്ന് ഫ്‌ളോറിഡ ഡിസ്ട്രിക്റ്റ് 92 ബ്രോവാഡ് കൗണ്ടിയില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി സാജന്‍ കുര്യനും തെക്കന്‍ ഫ്‌ളോറിഡയിലെ മറ്റു സാമൂഹിക പ്രതിനിധികളും  സംസാരിച്ചു.

ഈ കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ഇന്ത്യാ ഗവണ്മെന്റിനെ പ്രേരിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. 

പോലീസ് മര്‍ദ്ദനവും പ്രതിഷേധങ്ങളോടുള്ള സര്‍ക്കാരിന്റെ അക്രമാസക്തമായ മനോഭാവവും അസഹിഷ്ണുതാപരമായ അറസ്റ്റുകളും ഒഴിവാക്കണമെന്നും, വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും, ജാമിയ മില്ലിയ സര്‍വകലാശാലയിലേക്ക് അതിക്രമിച്ചു കയറാന്‍ ഉത്തരവു കൊടുത്ത പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും, പോലീസ് അക്രമത്തില്‍ ഇരയായവര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.


പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്‌ളോറിഡയില്‍ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്‌ളോറിഡയില്‍ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്‌ളോറിഡയില്‍ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്‌ളോറിഡയില്‍ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്‌ളോറിഡയില്‍ പ്രതിഷേധം
Join WhatsApp News
CID Moosa 2020-01-05 18:25:06
'കുറെ കമ്മികളും, സുഡാപ്പികളും, കൊങ്ങികളും, ' ഞാൻ എല്ലാ മലയാളം ഡിക്ഷ്ണറിയും നോക്കി ഇതിന്റെ അർഥം എന്താണെന്നറിയാൻ . മലയാളം പ്രൊഫസ്സർ പറഞ്ഞു ഏതോ ആൽവാസി ഭാഷയാണെന്ന്  . ഇംഗ്ലീഷ് അറിയാമോ -അതറിയില്ല . മലയാളം അറിയാമോ അതറിയില്ല . ഇവനൊക്കെ ട്രംപിന്റെ ഹോട്ടലിൽ എവിടെങ്കിലും ഷൂ പോളിഷ് ചെയ്യാൻ നിന്ന് കൂടെ ? എവിടെ പോയി കൂട്ടുകാരൻ  ? ഇംഗ്ലീഷ് പ്രൊഫസർ ?
benoy chethicot 2020-01-05 19:07:30
ഏതായാലും മൂസക്കു ചൊറിഞ്ഞല്ലോ. സന്തോഷം.
Annoy 2020-01-05 19:20:26
Trump followers are illiterate 
Curious 2020-01-05 19:22:49
Is benoy from Pakistan? 
George (സംഘീ) 2020-01-05 20:31:45
എന്ന് മുതലാണ് ഇന്ത്യ മതേതരമായത് ? കോൺഗ്രസ്സ് ഏഴു പതിറ്റാണ്ട് ഇന്ത്യ ഭരിച്ചത് മതന്യൂനപക്ഷ പ്രീണനത്തിൽ നേടിയ വോട്ടുകൊണ്ടാണ് എന്നതും പറയാതെ വയ്യ. ഇന്ത്യയിൽ എന്നാണ് മത വർഗ്ഗീയത ഇല്ലാതിരുന്നിട്ടുള്ളത്? ഇന്ത്യയെ വിഭജിച്ചു മൂന്നു രാജ്യങ്ങളാക്കിയത് ഏതു മതേതരമാണ് എന്ന് കൂടി പറയാതെ വയ്യ. കോൺഗ്രസ്സ് കൊള്ള മുന്നണിയെ നരേന്ദ്ര മോഡി ദൂരെക്കളഞ്ഞപ്പോൾ മാത്രമല്ലേ നിങ്ങളെല്ലാം വർഗ്ഗീയതയെ തിരിച്ചറിഞ്ഞത്? എന്തുകൊണ്ടാണ് കോൺഗ്രസ്സ് ഏഴു പതിറ്റാണ്ടു കശ്മീർ പ്രശ്നത്തിന് നേരെ കണ്ണടച്ചത് ? ഏഴു പതിറ്റാണ്ടു ഭരിച്ചു മുടിച്ചിട്ടും എന്തേ ഇന്ത്യയിൽ ഒരു പൗരത്വ രജിസ്റ്റർ ഇല്ലാതെ പോയത്? ഇന്ത്യക്കു മാത്രം ഇതൊന്നും ആവശ്യമില്ല എന്നതാണോ ഇന്ത്യൻ മതേതരത്തിന്റെ അർത്ഥo? വല്ലതും കുരച്ചതു കൊണ്ട് മാത്രം കാര്യമില്ല. ഇന്ത്യയുടെ ചരിത്രവും മത വർഗ്ഗീയതയുടെ ചരിത്രവും നന്നായി പഠിക്കാത്തതിന്റെ കുറവും പറയാതെ വയ്യ. ഭരണഘടനക്കതീതമായി മതവർഗ്ഗീയത രാഷ്ട്രീയം നിയന്ത്രിക്കുന്ന ഏക ജനാധിപത്യമാണ് ഇന്ത്യ.അതിനു കാരണം ഇന്ത്യ മതങ്ങൾക്കനുവദിക്കുന്ന സ്വാതന്ത്ര്യം തന്നെയാണ്. വേറെയേത് ഇസ്ലാമീക രാജ്യത്തെങ്കിലും ഇന്ത്യയിൽ അവർ നടത്തുന്ന വർഗ്ഗീയ രാഷ്ട്രീയ മുതലെടുപ്പ് നടക്കുമോ? മതേതര പാർട്ടിയുടെ നേതാവ് പറഞ്ഞത് പൗരത്വനിയമം ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണെന്നല്ലേ?. ഇന്ത്യൻ ഭരണഘടനയും പാരമ്പര്യത്തിന് എതിരല്ലേ? മതത്തിലല്ലേ പാരമ്പര്യം? രാഷ്ട്രവും രാഷ്ട്രീയവും എങ്ങനെയാണ് പാരമ്പര്യത്തിലധിഷ്ഠിതമാവുക ? എങ്കിൽ പിന്നെ രാഷ്ട്രീയത്തിൽ പുതുതായി ഒന്നും ആവശ്യമില്ലല്ലോ ? പിന്നെ നിങ്ങളൊക്കെ ഏതു മതേതരമാണ് പറയാതെ പറയുന്നത് എന്നൊന്ന് വിശദീകരിക്കുമോ? (Copied)
benoy 2020-01-05 14:38:46
കുറെ കമ്മികളും, സുഡാപ്പികളും, കൊങ്ങികളും, കുറെ ലിബറൽ വെളുമ്പരും കറുമ്പറും. എണ്ണിയാൽ അൻപതിൽ താഴെ. കണ്ടിട്ട് ഒരു ഒന്നൊന്നര പ്രതിക്ഷേധം തന്നെ.
VJ Kumar 2020-01-05 13:53:25
What is the mistake or wrong doing the creation of Legal action/arrangements (Law)  
against ""ILLIGAL IMMIGRANTS" intruded in India from  Pakistan, Bangladesh etc. etc.???
To vanish or remove LEGALLY  to stop KILLINGS, LOOTING ; ATTROCITIES committing
by these illegal immigrants  are a mistake or wrong doing??????

ബിനാമി 2020-01-05 20:54:45
ഷൂ പോളിഷ്‌നേക്കാൾ കാലു നക്കുന്നതായിരിക്കും നല്ലത് !
indialover 2020-01-05 21:32:51
As mentioned in the news, some Malayalee guy there in Florida is contesting election. What best way to get some people to assemble and listen to him? That is all about this photo op protest by 20 people. Did these guys bother to say anything about the Sikh Gurudwara attack and kiliing in Pak? Does they have any courage to tell opinion about what is happening in Midle east? No. Muttu virakkum . 
Say no to Sangh 2020-01-05 22:07:21
സംഘികളുടെ ഓരോരോ ന്യായങ്ങൾ.  ന്യുന പക്ഷ പ്രീണനം എന്നത് ശുദ്ധ നുണയല്ലേ? പ്രീണിപ്പിച്ച് ദളിതരെക്കാൾ ദയനീയ സ്ഥിതിയിലായി മുസ്ലിംകൾ.
പിന്നെ പാക്കിസ്ഥാനിലെയോ മിഡിൽ ഈസ്റ്റിലെയോ കാര്യത്തിൽ ഇന്ത്യാക്കാർ മിണ്ടാത്തതിന്റെ കാര്യം ഇതാണ്. അവയൊന്നും ഞങ്ങളുടെ തന്ത കണ്ട രാജ്യമല്ല. 
ഇന്ത്യയാണത്. അതിനാൽ ഞങ്ങൾ ഇന്ത്യയിലെ കാര്യങ്ങളെപ്പറ്റി ഉറപ്പിച്ച് പറയും. നിങ്ങള്ക്ക് മാത്രമല്ല ഈ മണ്ണിൽ അവകാശം.
benoy kammi 2020-01-06 08:08:12
ഈ ഭൂലോകത്തു നാനാ രാജ്യങ്ങളിൽ പോയി കഴിയുന്ന മുഴുവൻ സംഘിക്കമ്മികളെയും ഇൻഡ്യയിലോട്ടു നാടുകടത്താൻ താമസിയാതെ ഒരു ഉത്തരവ് പ്രതിക്ഷിക്കാം!
vayanakaaran 2020-01-06 13:55:10
ഭാരതത്തെ വെട്ടിമുറിച്ച് അല്ലാഹുവിനു വേണ്ടി 
ഒരു രാജ്യമുണ്ടാക്കി പ്രതിദിനം കാസ്മീർ 
താഴ്വരയിൽ ചുരുങ്ങിയത് നാല് ഇന്ത്യൻ 
ജവാന്മാരെ കൊന്നൊടുക്കുന്ന പ്രിയ മുസ്‌ലിം 
സഹോദരന്മാരെ വീണ്ടും എന്തിനു ഇന്ത്യയിലേക്ക് 
കൊണ്ടുവരുന്നു. മതേതരവും സാഹോദര്യവും 
വേണം പക്ഷെ പാമ്പിന് ആരെങ്കിലും പാല് 
കൊടുക്കുമോ?  ഇന്ത്യയിൽ നടക്കുന്നത് 
വോട്ടിനുവേണ്ടി സ്വന്തം രാജ്യം ഒറ്റികൊടുക്കുന്ന 
നാണക്കേടാണ്‌ . എന്തിനാണ് അമേരിക്കൻ 
മലയാളി അവന്റെ സമയം കളയുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക