Image

പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കും: പാസ്റ്റര്‍ കെ.എം.ജോസഫ്

Published on 04 January, 2020
പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കും: പാസ്റ്റര്‍ കെ.എം.ജോസഫ്
പിറവം: പുതിയ തലമുറകളോട്  പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കുമെന്ന് പാസ്റ്റര്‍ കെ.എം.ജോസഫ് പ്രസ്താവിച്ചു.

പ്രശസ്ത സുവിശേഷ പ്രസംഗകനും എഴുത്തുകാരനുമായ പാസ്റ്റര്‍ ബാബു ചെറിയാന്‍ രചിച്ച പെന്തെക്കോസ്ത് 2020 എന്ന ഗ്രന്ഥത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥന  നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭ ആരംഭിച്ചത് പെന്തെക്കോസ്തു നാളിലാണ്. പെന്തെക്കോസ്തു വിശ്വാസിക്കു ഒഴിച്ചുനിര്‍ത്താനാവാത്ത വിഷയമാണ് പരിശുദ്ധാത്മാവ്. അന്യഭാഷ ഭാഷണത്തോടു കൂടി ആരംഭിക്കുന്ന അനുഭവം നമ്മുടെ വിശ്വാസികള്‍ അനുഭവിച്ചറിയണം. പുതിയ തലമുറ പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിക്കുകയും അനുഭവിക്കുകയും വേണം. പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചാലെ  സഭയും ദേശവും ഉണരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റര്‍ കെ.പി.വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ ബാബു ചെറിയാന്‍ ആമുഖ പ്രഭാഷണം നടത്തി. പുസ്തകം എഴുതി തീര്‍ക്കുന്നതിനായി രണ്ടു വര്‍ഷം കഠിന പ്രയത്‌നം ചെയ്തുവെന്നും ഒട്ടേറെ വൈതരണികള്‍ ജീവിതത്തെ ഉലച്ചുവെന്നും അദേഹം പറഞ്ഞു.  ദൈവകൃപ അത്യന്തം ഉണ്ടായിരുന്നുവെന്നും പാസ്റ്റര്‍ ബാബു ചെറിയാന്‍ പറഞ്ഞു.

പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജേക്കബ് മാധ്യമ പ്രവര്‍ത്തകന്‍ സജി മത്തായി കാതേട്ടിനു നല്കി പുസ്തക പ്രകാശനം നിര്‍വഹിച്ചു.

പാസ്റ്റര്‍മാരായ സണ്ണി അലക്സ്സാണ്ടര്‍, ടി.എ.തമ്പി, ജോയ് എ ജേക്കബ്, ബേബിക്കുട്ടി, സജി പെരുമ്പാവൂര്‍, റോണി കാക്കനാട്, രാജേഷ് ഏലപ്പാറ, പോള്‍ മാത്യു, ജേക്കബ് മാത്യു, മാത്യു കെ വര്‍ഗീസ് (പോലീസ് മത്തായി), വൈ. യോഹന്നാന്‍, തോമസ് ഏബ്രഹാം,  സഹോരരന്മാരായ ജോയ് താനുവേലില്‍, ഗുഡ്‌ന്യൂസ് എഡിറ്റര്‍ ടി.എം.മാത്യു, മേജര്‍ ലൂക്ക്, പി.ടി.തോമസ്, ലൈജു പെരുമ്പാവൂര്‍, മാത്യു കിങ്ങിണിമറ്റം , പാസ്റ്റര്‍ അനില്‍ തോട്ടം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കും: പാസ്റ്റര്‍ കെ.എം.ജോസഫ്
'പെന്തെക്കോസ്ത് 2020 ' എന്ന പുസ്തകം പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജേക്കബ് മാധ്യമ പ്രവര്‍ത്തകന്‍ സജി മത്തായി കാതേട്ടിനു നല്കി പ്രകാശനം ചെയ്യുന്നു. പാസ്റ്റര്‍മാരായ കെ.എം ജോസഫ്, ബാബു ചെറിയാന്‍ എന്നിവര്‍ സമീപം
പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കും: പാസ്റ്റര്‍ കെ.എം.ജോസഫ്
Join WhatsApp News
പരിശുദ്ധാത്മാവ് 2020-01-04 17:08:41
മറ്റുള്ളവരുടെ വിയർപ്പിൽ നിന്നും ജീവിതം കഴിക്കുന്ന പാസ്ട്രമാരും പുരോഹിതവർഗ്ഗവും ജോലി ചെയ്ത് വിയർപ്പോടെ അപ്പം കഴിക്കുക 

 
John 2020-01-04 18:25:20
പരിശുദ്ധാത്മാവ് ? എന്താണീ സംഭവം എന്ന് ഇന്നു വരെ മനസ്സിലായിട്ടില്ല. ഈ സാധനത്തിനു ഏതു സ്ഥാനം കൊടുക്കണം എന്നതിനെക്കുറിച്ചു സഭാപിതാക്കമ്മാർ നൂറ്റാണ്ടുകൾ ചർച്ച അടിപിടി കൊലപാതകം വരെ നടത്തി. നിഖ്യ നുനഹദോസിൽ ഈ സുനോഗ്രഫിയെക്കുറിച്ചു ആർക്കും അറിവ് ഇല്ലായിരുന്നു. അൻപതിലേറെ കൊല്ലത്തിനു ശേഷം കുസ്തന്തോപ്പോൾ എന്ന സ്ഥലത്തു നടന്ന ചർച്ച മുതലാണ് പിതാവിനെയും പുത്രനെയും കൂടാതെ മൂന്നാമൻ ഉണ്ടെങ്കിലേ മുൻകാല മതങ്ങളെപ്പോലെ ആകു എന്ന ആശയം തുടങ്ങുന്നത്. അന്നുതുടങ്ങി നൂറ്റാണ്ടുകൾ പല ചേരികൾ ആയി ചർച്ച ചെയ്തു. ഇന്നും എന്താണിതെന്നു ആർക്കും വലിയ പിടിപാടൊന്നുമില്ല. കുരുടൻ ആനയെക്കണ്ടപോലെ ഓരോരുത്തരും അവരുടെ വേർഷൻ തള്ളിമറിക്കുന്നു. കുഞ്ഞാടുകൾ ആമേൻ പറയുന്നു
പരിസുധ അല്മ്മാവേ നീ 2020-01-04 19:27:06

റൂഹ വാതില്‍ മറ കീറി നിന്നെ വെടിഞ്ഞിഹ പൊയ്പോയി- this is quoted from the good Friday Liturgy of the Malankara Orthodox Church; it is based on - Mark 15:38 New Revised Standard Version (NRSV)

38 And the curtain of the temple was torn in two, from top to bottom.

38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. The temple = the old temple of Jerusalem & the liturgy is littering hatred on the ‘Jews’ whom the Christians claim to be the killers of their god. It is false belief & history but millions of Jews lost their life, hatred still continues and churches are silent about the real killers-the Romans- as per the gospels.

This verse is seen only in the mark’s gospel, the temple was already down to rubbles when the gospel was written, the unknown author of the gospel was an anti-temple, anti-jew; so, historically it was not true but it is true regarding the 4000+ Christian denominations, none of them has the holy spirit.

 Why there are so many different denominations? because all are money & power hungry; their Jesus said to feed the hungry, they use that very cunningly; they are the hungry; and they know holy ‘rooha’ is of no use so they only want ‘roopa’. The history of Christians is filled with greed, power mongering, treason, treachery, murder & wars. Most of these different denominations are filled with hatred & they fight. So, we can see the good Friday song is correct- hey! The ‘rooha’ = the holy spirit left all the Christian churches long ago if there was one. All of them are now cults,- greed, hypocrisy, blood thirst, sodomy, rape & all evils of every kind is in them. And even the under world crime cults are better than them.

യേശു 2020-01-04 20:34:38
പരിശുദ്ധാത്മാവ് എന്ന് പറഞ്ഞാൽ അവനവന്റ ഉള്ളിൽ ഉള്ള ആത്മാവാണ് . അതിന് ജാതിമതവർഗ്ഗഭേദം ഇല്ല . മറ്റുള്ളവരിലും ഉള്ളത് അതെ ആത്മാവാണ് എന്ന തിരിച്ചറിവാണ് പരശുദ്ധാമാവിന്റെ സവിശേഷത.  

ഫ്രാങ്കോ 2020-01-04 20:38:49
പരിശുദ്ധാത്മാവുണ്ടെങ്കിൽ ഏത് പെണ്ണിനെ പിടിച്ചാലും രക്ഷപ്പെടാം 


ഗബ്രിയേൽ 2020-01-04 22:57:14
പരിശുദ്ധാതമാവില്ലെങ്കിൽ മനുഷ്യൻ നശിക്കുമെന്നു പറ പാസ്റ്ററെ . സഭ നശിച്ചു കിട്ടിയാൽ പരിശുദ്ധാത്മാവ് രക്ഷപ്പെട്ടു . 
M. A. ജോർജ്ജ് 2020-01-05 09:42:04
കവലയ്ക്കലെ ചായ പീടികയിൽ കാലി ചായയും കുടിച്ച് രാഷ്ടീയം പറയുന്ന ലാഘവത്തോടെ പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുന്നതു കാണുമ്പോൾ അരോടൊക്കയോ ഉള്ള അമർഷം നുരഞ്ഞു പൊന്തുന്നതു കാണാം. ക്രിസ്തീയ സഭകളോടും പുരോഹിതരോടുമുള്ള ഒടുങ്ങാത്ത അമർഷം. എക്കാലത്തേയുംകാൾ അത് മറനീക്കി പുറത്തു വരുന്നതു കാണുമ്പോൾ സഭയും സന്യസ്ഥരും ഇന്ന് വലിയ പ്രതിരോധത്തിലാണ്. പരിശുദ്ധാത്മാവ് എന്നത് വിശ്വാസിയുടെ വിഷയമാണ്. ക്രിസ്തു സ്നാനം സ്വീകരിച്ചപ്പോഴും പന്തക്കുസ്താ നാളിൽ ശ്ലീഹന്മാർക്കുo അതെന്താണെന്ന് വെളിപ്പെടുത്തി കൊടുത്തു. വിശ്വസിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കുക. പുരോഹിതർ സഭയുടെ കാവലാളാണ്. അവരിൽ ചിലർക്കു വീഴ്ച്ച വന്നിട്ടുണ്ടാവാം. അതു കൊണ്ട് സഭ കളങ്കിതമാണെന്ന് പറയുന്നതിനോട് വിയോജിക്കുന്നു.
കൂലി പട്ടാളം 2020-01-05 12:22:46
കന്യ സ്ട്രികളെയും പെൺകുട്ടികളെയും ആൺ കുട്ടികളെയും രതി പീഡനത്തിന് വിധേയർ ആക്കിയ പുരോഹിതർക്ക് കിട്ടിയത് ഏത് പരിശുദ്ധ ആത്‌മാവ്‌ ആണ്. ചായ കടയിൽ ഇരുന്നു കൊച്ചു ബീഡിയും കട്ടൻ ചായയും അടിക്കുന്നത് നല്ല പരിചയം ഉണ്ട് എന്നത് നല്ല കോളിഫിക്കേഷൻ ആണ്. ഇത്തരക്കാർ ആണ് പൊതുവെ യാതൊരുവിധ കഠിന പണിയും ചെയ്യാതെ സുഖ ജീവിതം നയിക്കുന്ന പുരുഷ പുരോഹിതരുടെ  കൂലി ഇല്ലാത്ത കൂലി പട്ടാളം. സ്വയം ചിന്തിക്കാത്തവരും പാവ പെട്ടവരും ആണ് മതങ്ങളെ മുന്നോട്ടു കൊണ്ട് പോകുന്നവർ.  പാവ പെട്ടവർ ഇല്ലാതെ വന്നാൽ പള്ളിയും അടച്ചു പൂട്ടും  വചന തൊഴിലാളികൾ  ആൻ എംപ്ലോയീടും ആകും, പിന്നെ ചായ കടയിലെ ബെഞ്ചിൽ ഇരുന്നു കട്ടൻ ചായയും കൊച്ചു ബീഡിയും ശരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക