Image

കാനഡയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ചൂഷണം ലോക കേരള സഭയില്‍ അവതരിപ്പിച്ചു

Published on 04 January, 2020
കാനഡയിലേക്ക്  വരുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ചൂഷണം ലോക കേരള സഭയില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: കാനഡയിലേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികളും മാറ്റും നേരിടുന്ന വഞ്ചനകള്‍ പ്രവാസി മലയാളി നേതാവ് ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയില്‍ അവതരിപ്പിച്ചു. അനധികൃത ഏജന്‍സികള്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം എന്നു അദ്ദേഹം ആവശ്യപ്പെട്ടു.

പുതുതായി കാനഡയില്‍ എത്തുന്ന പ്രവാസികള്‍ക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ സംവിധാനത്തിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോക കേരള സഭ എന്ന ആശയം പഞ്ചായത്തു മോഡലില്‍ പ്രവര്‍ത്തനം താഴെതട്ടിലേക്ക് വ്യാപിപ്പിക്കണം.സഭക്ക് എല്ലാ സ്ഥലങ്ങളിലും പ്രവാസി നേതാക്കളെ ഉള്‍പ്പെടുത്തി പ്രാദേശിക സഭകള്‍ രൂപീകരിക്കണം എന്ന നവ ആശയം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

കാനഡയിലെ രാഷ്ട്രീയ നേതൃത്വം കേരള സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി അദ്ദേഹം അധികാരികളെ അറിയിച്ചിച്ചു. കാനഡയില്‍ നടക്കുന്ന വള്ളംകളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക