Image

ഡോ.രാമദാസ് പിള്ളയ്ക്ക് കെ.എച്ച് എന്‍.എ ട്രസ്റ്റി ബോര്‍ഡിന്റെ അഭിവാദനങ്ങള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 03 January, 2020
ഡോ.രാമദാസ് പിള്ളയ്ക്ക് കെ.എച്ച് എന്‍.എ  ട്രസ്റ്റി ബോര്‍ഡിന്റെ അഭിവാദനങ്ങള്‍
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തില്‍ പങ്കെടുക്കുകയും മത്സ്യോത്പാദനത്തിന്റെ പുതിയ സാങ്കേതിക വിദ്യ  കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രബന്ധം അവതരിപ്പിച്ച കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റീ ബോര്‍ഡ് മെംബറും ആയ ഡോ.രാമദാസ് പിള്ളക്ക് കെ .എച്ച് .എന്‍.എ  ട്രസ്റ്റീ ബോര്‍ഡിന്‍റെ അഭിവാദനങ്ങള്‍.

കേരളത്തില്‍  മത്സ്യോത്പാദനത്തിന്റെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കേരളത്തിലെ മത്സ്യോത്പാദനം വര്‍ധിപ്പിക്കാനും അത് കേരളത്തിന്റെ എക്കണോമിയില്‍ ഒരു മാറ്റം സൃഷ്ടിക്കാനും കഴിയുന്ന ഒന്നാണ്. കേരളത്തിനു  കോടിക്കണക്കിനു രൂപയുടെ ബിസിനസ് ഇതുവഴിചെയ്യുവാന്‍  കഴിയും. ഇതിനെ കേരളത്തിന്റെ ബ്ലൂ റെവല്യൂഷന്‍ ആയി കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റൊന്ന്  അദേഹം അവതരിപ്പിച്ചത്  കേരളത്തില്‍ ഒരു ക്രെഡിറ്റ് സിസ്റ്റം ഇല്ലന്നും അതിന്  ഗവണ്‍മെന്റ മുന്‍ കൈ എടുക്കുകയാണെകില്‍ അതിന്റെ പേരില്‍ വളരെ അധികം ചെറിയ ബിസിനസുകള്‍ ആരംഭിക്കുവാനും അത് കേരളത്തിന്റെ എക്കണോമിയില്‍ ഒരു മാറ്റം വരുത്താനും കഴിയുമെന്ന് ഡോ . പിള്ള  ലോക കേരള സഭയില്‍ അവതരിപ്പിച്ചു  കൊണ്ട് അഭിപ്രായപ്പെട്ടു.

പ്രശസ്ത ശാസ്ത്രജ്ഞനും കാലിഫോര്‍ണിയയിലെ ന്യൂ ഫോട്ടോണ്‍ കമ്പനിയുടെ സി ഇ ഒയും ആണ്  ഡോ.രാമദാസ് പിള്ള. ബിസിനസ് രംഗത്തുള്ള അദ്ദേഹത്തിന്റെ കമ്പനിയില്‍   നിരവധി പേര്‍  അമേരിക്കയില്‍ ജോലി ചെയ്യുന്നു. കേരളത്തിലും ബിസിനസ് ചെയ്യുന്ന ഡോ. പിള്ളയുടെ   വിന്‍ വിഷ് ടെക്‌നോളജി എന്ന കമ്പനി കേരളത്തില്‍ വളരെ അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒന്നാണ്.

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോക കേരളസഭയെ വിഭാവനം ചെയ്യുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം ഈ  സമ്മേളനം   അംഗീകരിച്ച മാര്‍ഗരേഖ പിന്തുടര്‍ന്ന് വേണ്ട നടപടി കൈക്കൊള്ളാന്‍ സഭയുടെ സെക്രട്ടറിയറ്റും കേരള സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്.
 
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത ഡോ. രാമദാസ് പിള്ളക്ക്    കെ .എച്ച് .എന്‍.എ യുടെ പേരില്‍ ആശംസകള്‍ നേരുന്നതായി ട്രസ്റ്റീ ബോര്‍ഡ്  ചെയര്‍മാന്‍ രാജേഷ് കുട്ടി, വൈസ് ചെയര്‍  രാജു പിള്ള, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക