Image

ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കക്ക് നവ നേതൃത്വം

Published on 03 January, 2020
ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കക്ക് നവ നേതൃത്വം
ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക 2020 ലേക്ക്  ലിജോ ജോണ്‍ പ്രസിഡന്റായും, ജോസ് മലയില്‍ സെക്രട്ടറി ആയും,   മേരി ഫിലിപ്പ് ട്രഷറര്‍ ആയും,  ആന്റോ വര്‍ക്കി വൈസ് പ്രസിഡന്റ് ആയും, റോയി ആന്റണി ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബര്‍ ഒന്നാം തിയതി ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു നടന്ന പൊതുയോഗത്തില്‍ അസ്സോസിയേഷന്‍ന്റെ 2020 ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്   ലിജോ ജോണ്‍, വൈസ് പ്രസിഡന്റ്  ആന്റോ വര്‍ക്കി, സെക്രട്ടറി  ജോസ് മലയില്‍, ട്രഷറര്‍ മേരി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റോയി ആന്റണി, കമ്മറ്റി അംഗങ്ങളായി ഇട്ടൂപ്പ് ദേവസിയ, ഫിലിപ്പ് മത്തായി,  ജോസി സക്കറിയ, ജോര്‍ജ് ജോസഫ്, ഓഡിറ്റേഴ്‌സ് ആയി മാത്യു ജോസഫ്, ഇന്നസെന്റ് ഉലഹന്നാന്‍, ബോര്‍ഡ് ഓഫ് ട്രൂസ്റ്റിലേക്കു    പോള്‍ പി ജോസ് എന്നിവരെ തെരഞ്ഞെടുത്തു. 2020 ലേക്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍മാനായി  ജിന്‍സ് മോന്‍ സക്കറിയയും തെരഞ്ഞെടുത്തു.

അമേരിക്കയിലെ ആദ്യകാല സംഘ്ടനകളിലൊന്നായ  ഇന്ത്യ കാത്തലിക് അസോസിയേഷന്‍ സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ കാത്തോലിക്, ക്‌നാനായ സഭ എന്നിവരെയെല്ലാം ഉള്‍കൊള്ളുന്ന അംബ്രല്ല ഓര്‍ഗനൈസഷനാണ്. 2000 ഓളം അംഗങ്ങളുള്ള ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ അമേരിക്കയിലെ ആദ്യകാല ക്രിസ്ത്യന്‍ കുടിയേറ്റ സമൂഹത്തിനു ആത്മീയ നേതൃത്വം നല്‍കുന്നതില്‍ വളരെയേറെ പങ്കുവഹിചിടുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ തലപ്പത്തു പ്രവര്‍ത്തിച്ചും, അസോസിയേഷന്‍ നിലവിലുള്ള വൈസ് പ്രസിഡന്റ്, രണ്ടു തവണ സെക്രട്ടറി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി, ഐ.എ.പി.സി മുന്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ച വ്യക്തിയാണു ലിജോ ജോണ്‍. ഇന്ത്യ കാത്തലിക് അസോസിയേഷന്‍ നിലവിലുള്ള ജോയിന്റ് സെക്രട്ടറി, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്റര്‍റില്‍ പ്രസിഡന്റ്, കുറവിലങ്ങാട് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ ഇപ്പോളത്തെ വൈസ് പ്രസിഡന്റ്, എസ്.എം.സി.സി ബ്രോങ്ക്‌സ് ചാപ്റ്ററിന്റെ മുന്‍പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോസ് മലയില്‍. ഇന്ത്യ കാത്തലിക് അസോസിയേഷന്‍റെ ആദ്യകാല പ്രവര്‍ത്തകയും, മുന്‍ പ്രസിഡന്റ്, മുന്‍ ചെയര്‌പേഴ്‌സണ്‍, നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, ഫൊക്കാന ന്യൂയോര്‍ക് റീജിയന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മേരി ഫിലിപ്പ്. ഇന്ത്യ കാത്തലിക് അസോസിയേഷന്‍ നിലവിലെ സെക്രട്ടറി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച  ആന്റോ വര്‍ക്കി മറ്റു വിവിധ സംഘടനകളില്‍ നിറ സാനിധ്യയുമാണ്. , ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപെട്ട   റോയി ആന്റണി നിലവിലെ കമ്മിറ്റി അംഗവും ആദ്യകാല പ്രവര്‍ത്തകന്‍ കൂടിയാണ്.

ബോര്‍ഡ് ഓഫ് ട്രൂസ്റ്റിലേക്കു തെരഞ്ഞെടുക്കപെട്ട പോള്‍ പി ജോസ്‌ന്റെ നേതൃത്വം 2019 യില്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുകയും, കേരളത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വസപ്രവത്തനങ്ങളുമായി കേരള ജനതയോടൊപ്പം കൈ കോര്‍ത്തു പിടിച്ചുകൊണ്ട് ഭവാനരഹിതര്‍ക്കു വീടുവച്ചുനല്‍കുകയും, ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കു മരുന്നുകള്‍ വാങ്ങുവാന്‍ ധനസഹായം നല്‍കയും ചെയ്തു. 2019 ലേ അസോസിയേഷന്‍ പ്രെസിഡന്റും, മറ്റു വിവിധ സംഘടനകളില്‍ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ്.

ഇന്ത്യയില്‍നിന്നും കുടിയേറിപാര്‍ത്ത മൂന്നു വിഭാഗങ്ങളിലുള്ള കത്തോലിക്കരെ ഒരേ കുടകീഴില്‍ നിര്‍ത്തികൊണ്ടും, നിലവില്‍ നടത്തികൊണ്ടുപോകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‌പോട്ടുകൊണ്ടുപോകുമെന്നു, തന്നില്‍ അര്‍പ്പിച്ച വിശ്യാസത്തിനു നന്ദി അര്‍പ്പിച്ചും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായി നിര്‍വഹിക്കുമെന്നും, 2020 ലെ പ്രവര്‍ത്തനോദ്ഘാടനവും ഹാന്‍ഡിങ് ഓവര്‍ സെറിമണിയും 2020 ഫെബ്രുവരി 8 നു 5  മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു നടത്തുമെന്നും അതിലേക്കു ഏവരെയും സ്വാഗതം ചെയ്തുകൊണ്ടും പുതിയതായി തെരഞ്ഞെടുക്കപെട്ട പ്രസിഡന്റ് ലിജോ ജോണ്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.


ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കക്ക് നവ നേതൃത്വം
Join WhatsApp News
ഒരു മെമ്പർ 2020-01-03 13:34:47
കുറച്ചധികം മെമ്പർഷിപ് തുക അവിടെ ബാങ്കിൽ  കിടപ്പുണ്ട് . നിങ്ങൾ കുറച്ചു  പയ്യൻ ഭാരവാഹികൾ  വന്നിട്ടു അതെടുത്തു പുട്ടടിച്ചു  തീർക്കരുത് . അച്ചന്മാരും രൂപതയും അതു  തട്ടിപ്പറിക്കാൻ ചൂട്ടും  കുടയും പിടിച്ചു  കൊടുക്കരുത്‌ .
M. A. ജോർജ്ജ് 2020-01-03 17:37:26
അസോസിയേഷൻ എന്നു കേട്ടാൽ പുട്ടടി മാത്രമാണെന്ന് ധരിക്കുന്ന അല്ലെങ്കിൽ ധരിപ്പിക്കുന്ന വിമതന്മാർ അവസരം പാർത്തിരിക്കുന്നു. എങ്ങനെയും കത്തോലിക്കാ പുരോഹിതരെ പ്രതിസ്ഥാനത്തു നിർത്താനാണ് ഇക്കൂട്ടർ ശ്രമിക്കുക. അസോസിയേഷൻ ഭാരവാഹികൾക്ക് ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക