Image

യോങ്കേഴ്‌സ് കേരള സമാജം ക്രിസ്മസ് - പുതുവത്സാഘോഷം ശനി, ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി

ജേക്കബ് അലക്‌സ് (പി.ആര്‍.ഒ) Published on 03 January, 2020
യോങ്കേഴ്‌സ് കേരള സമാജം ക്രിസ്മസ് - പുതുവത്സാഘോഷം ശനി, ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് കേരള സമാജത്തിന്റെ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി നാലാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. Grinton I Will Public Library(1500 Central Park Ave, Yonkers 10710) -ല്‍ വച്ചു നടക്കുന്ന ആഘോഷങ്ങളില്‍ ബഹു. ജഡ്ജ് ജൂലി എ. മാത്യു മുഖ്യാതിഥിയായിരിക്കും. ഫാ. ജോര്‍ജ് ചെറിയാന്‍ ക്രിസ്മസ് സന്ദേശം നല്‍കും. ജോസ് അല്‍വറാഡോ (വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റീവ്) ആയിരിക്കും പുതുവത്സര സന്ദേശം നല്‍കുന്നത്.

വിവിധ ഡാന്‍സ് സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളുടെ തുടര്‍ന്ന് മറ്റു യുവ പ്രതിഭകള്‍ കാഴ്ചവെയ്ക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോന്‍സി വര്‍ഗീസ് (പ്രസിഡന്റ്) 914 620 3298, ബാബു ജോര്‍ജ് (സെക്രട്ടറി) 914 419 4834, കുര്യന്‍ പള്ളിയാങ്കല്‍ (ട്രഷറര്‍) 914 774 6206, മത്തായി എം. ജോണ്‍ (ജോയിന്റ് സെക്രട്ടറി) 914 309 2895, ജേക്കബ് അലക്‌സ് (പി..ആര്‍.ഒ) 914 426 8938, അരുണ്‍ ജോയ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 914 409 2885.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക