Image

ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ഇടവകകള്‍ സംയുക്ത ക്രിസ്തുമസ്സ് പുതുവത്സരം ആഘോഷിച്ചു.

രാജന്‍ വാഴപ്പള്ളില്‍ Published on 03 January, 2020
ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ഇടവകകള്‍ സംയുക്ത ക്രിസ്തുമസ്സ് പുതുവത്സരം ആഘോഷിച്ചു.
വാഷിംഗ്ടണ്‍ ഡി.സി.: ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ നേതൃത്വത്തില്‍ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ യോങ്കേഴ്‌സ് സാന്റേഴ്‌സ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തപ്പെടുന്നു.

ഡിസംബര്‍ 29ന് നടന്ന ചടങ്ങില്‍ റവ.ഡീക്കന്‍ അലക്‌സാണ്ടര്‍ ഹാച്ചര്‍(പ്രദീപ്) മുഖ്യസന്ദേശം നല്‍കി ചടങ്ങകള്‍ ഉത്ഘാടനം ചെയ്തു. ഫാ.പൗലോസ് പീറ്റര്‍ സ്വാഗതം ആശംസിച്ചു.

കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഫിലിപ്പ് ജോര്‍ജ് എം.സി.മാരായി പ്രവര്‍ത്തിച്ച എറീനാ ബാബു, ജോവല്‍ ജോണ്‍, എലീനാ അലക്‌സാണ്ടര്‍ എന്നിവരെ പരിചയപ്പെടുത്തുകയും, ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ജോയ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ബി.ഡബ്ലൂ.ഓ.സി(BWOC) ഗായകസംഘം മാധുര്യമേറിയ കരോള്‍ ഗീതങ്ങള്‍ ആലപിച്ചു. വിവിധ ഇടവകകളില്‍ നിന്നും വൈവിധ്യമാര്‍ന്ന കലാസാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
ലിസ ജോസഫിന്റെ സംവിധാനത്തില്‍ നാട്യമുദ്ര സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്ത പരിപാടി ഏവരുടേയും കണ്ണുകള്‍ക്ക് കുളിര്‍മയേകി.

ബി.ഡ്ബ്യൂ,ഓ.സി.(BWOC) ട്രഷററാര്‍ തോമസ് പൂവപ്പള്ളില്‍ പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി. ചടങ്ങുകള്‍ വന്‍വിജയമാക്കിതീര്‍ത്തതിനുള്ള നന്ദി സെക്രട്ടറി മാത്യൂ ജോര്‍ജ് അറിയിച്ചു. പ്രോഗ്രാമിന്റെ ഇടവേളയില്‍ ലഘു ഭക്ഷണവും കോഫിയും വിതരണം ചെയ്തു.

ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ഇടവകകള്‍ സംയുക്ത ക്രിസ്തുമസ്സ് പുതുവത്സരം ആഘോഷിച്ചു.
ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ഇടവകകള്‍ സംയുക്ത ക്രിസ്തുമസ്സ് പുതുവത്സരം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക