Image

മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാവരുത്; പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍

സജി മത്തായി Published on 03 January, 2020
മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാവരുത്; പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍
തിരുവല്ല: ഇന്ത്യന്‍ ഭരണഘടനയുടെ ജീവനാഡിയായ മതേതരത്വത്തിനു ഹാനികരമാവുന്ന വിധം പുതുക്കി തയ്യാറാക്കിയ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിയ്ക്കണമെന്ന് ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമത്തിനു (സി.എ.എ) പുറകേ ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍പിആര്‍) ഉണ്ടാക്ക വാനുള്ള ശ്രമം രാജ്യമെങ്ങും ഭീതി പടര്‍ത്തിയിരിക്കുന്നു. രാജ്യത്തുയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം ഭരണഘടനാവിരുദ്ധമാണ്. അടിയന്തരമായി ഗവര്‍മെന്റ് ഈ നടപടികളില്‍ നിന്ന് പിന്‍മാറണം. പ്രമേയം ആവശ്യപ്പെട്ടു.

ഡിസം.30 ന് തിരുവല്ലയില്‍ കൂടിയ ദേശീയ നേതൃത്വ യോഗത്തില്‍ ദേശീയ ട്രഷറാര്‍ ഫിന്നി പി മാത്യു അദ്ധ്യക്ഷനായിരുന്നു. ദേശീയ വൈസ് പ്രസിഡണ്ട് സാംകുട്ടി ചാക്കോ നിലമ്പൂര്‍ പ്രമേയം അവതരിപ്പിച്ചു.

മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാവരുത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികള്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ പാരമ്പര്യത്തെ തകര്‍ക്കും. ഭരണഘടനയുടെ ജീവനാഡിയായ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുന്നതു ഭാരതം പൈതൃകമായി കാത്തു സൂക്ഷിക്കുന്ന അന്ത:സത്തയെ തകര്‍ക്കുന്നതാണ്.

ദേശീയ ഭാരവാഹികളായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, , സജി മത്തായി കാതേട്ട്, സി.പി.മോനായി എന്നിവര്‍ പ്രസംഗിച്ചു.

പൗരത്വഭേതഗതി നിയമത്തിനെതിരെ സഭയും സഭാ നേതൃത്വവും ജാഗരൂഗരായിരിക്കണമെന്നും ഭാരത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയും പ്രയത്‌നിക്കുകയും ചെയ്യണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പൗരത്വഭേതഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാവരുത്; പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍
മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാവരുത്; പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക