Image

ഐ.പി.സി മീഡിയ ഗ്ലോബല്‍ മീറ്റ് ജനവരി 17 ന്; കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ് മുഖ്യാതിഥി

സജി മത്തായി Published on 03 January, 2020
ഐ.പി.സി മീഡിയ ഗ്ലോബല്‍ മീറ്റ് ജനവരി 17 ന്;  കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ് മുഖ്യാതിഥി
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബല്‍ മീറ്റ്2020)  ജനുവരി 17ന്  വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് 2.30 ന്   കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. 

സമ്മേളനത്തില്‍  ചെയര്‍മാന്‍ സി.വി.മാത്യു  അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറല്‍ പ്രസിഡണ്ട് റവ.വല്‍സന്‍ ഏബ്രഹാം  ഉദ്ഘാടനം നിര്‍വഹിക്കും.ഐ.പി.സി മുന്‍ ജനറല്‍ സെക്രട്ടറിയും പവര്‍ വിഷന്‍ ടി.വി ചെയര്‍മാനുമായ പാസ്റ്റര്‍ കെ.സി.ജോണ്‍ ആമുഖ പ്രഭാഷണം നിര്‍വഹിക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും  കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബ്
 മുഖ്യ പ്രസംഗകനായിരിക്കും.
 ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, മാധ്യമ  പുരസ്‌കാര  ജേതാവ് റവ.ഡോ.എം.സ്റ്റീഫന്‍ ഐ.പി.സിയിലെ ജനറല്‍, സംസ്ഥാന തലങ്ങളിലെ
മുന്‍നിര നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.

പുരസ്‌കാര വിതരണവും, മികച്ച സൃഷ്ടികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും. അവലോകനം, പുതിയ പദ്ധതി അവതരണം, ചര്‍ച്ച  എന്നിവയും ഉണ്ടാകും.
ഐ.പി.സിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അണിനിരക്കുന്ന സമ്മേളനത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും െ്രെകസ്തവ മാധ്യമ ധര്‍മ്മവും ചര്‍ച്ച ചെയ്യും.

2018 ജനുവരി 19ന് കുമ്പനാട് നടന്ന ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ചാണ് ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ രൂപീകൃതമായത്. ഇതിന്റെ ഭാഗമായി നോര്‍ത്തമേരിക്കയിലും , യു എ ഇ പുതിയ ചാപ്റ്ററുകള്‍ രൂപികരിക്കപ്പെട്ടു.   

ഗ്ലോബല്‍ മീറ്റിനു ഭാരവാഹികളായ പാസ്റ്റര്‍ കെ.സി ജോണ്‍ (രക്ഷാധികാരി ), സി.വി.മാത്യു (ചെയര്‍മാന്‍), പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ (വൈസ് ചെയര്‍മാന്‍), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റര്‍ രാജു ആനിക്കാട്, ഷിബു മുള്ളങ്കാട്ടില്‍, ഫിന്നി രാജു (സെക്രട്ടറിമാര്‍) ഫിന്നി പി മാത്യു (ട്രഷറാര്‍), ടോണി ഡി ചെവ്വൂക്കാരന്‍ (ജന. കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍മാരായ അച്ചന്‍ കുഞ്ഞ് ഇലന്തൂര്‍, സി.പി.മോനായി, റോയി വാകത്താനം, സഹോദരന്മാരായ കുര്യന്‍ ഫിലിപ്പ്, ഷാജി മാറാനാഥാ ,കെ .ബി.ഐസക്, ഷാജി കാരയ്ക്കല്‍, വിജോയ് സ്‌കറിയ, വെസ്ലി മാത്യു, ഉമ്മന്‍ എബനേസര്‍, നിബു വെള്ളവന്താനം, എം.വി.ഫിലിപ്പ്, രാജന്‍ ആര്യപ്പള്ളി, ജോര്‍ജ് ഏബ്രഹാം, സിസ്റ്റര്‍ സ്റ്റാര്‍ ലാ ലൂക്ക് തുടങ്ങിയ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ നേതൃത്വം നല്കും.
ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടത്തുന്നതിനായി പ്രസാധകര്‍ മുന്‍കൂട്ടി 1000 രൂപ ഫീസടച്ച് രജിസ്ടര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447372726, 9447350038

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക