Image

മാഗ് സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ശനിയാഴ്ച

ജീമോന്‍ റാന്നി Published on 03 January, 2020
മാഗ്  സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍  ശനിയാഴ്ച
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ന്റെ (മാഗ്) ആഭിമുഖ്യത്തില്‍ 2020 ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു.

മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍ (1415, Packer Ln, Stafford,77477) വച്ച് ജനുവരി 4 നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതല്‍ നടത്തപെടുന്ന സെമിനാറില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിദഗ്ദര്‍ ക്ലാസുകള്‍ എടുക്കും.

വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ആഷ്‌ലി മെറിന്‍ സാം ( പ്രൊജക്റ്റ് മാനേജര്‍, ലോക്ഹീഡ് മാര്‍ട്ടിന്‍ ഏറോനോട്ടിക്‌സ്), സാറ സാം (പെട്രോളിയം എഞ്ചിനീയര്‍, യുടി ഓസ്റ്റിന്‍) നടാഷ സാറ വര്‍ഗീസ് (ടെക്‌സാസ് എ ആന്‍ഡ് എം ) ജെന്നിഫര്‍ സെബാസ്റ്റ്യന്‍ ( സോഫ്റ്റ്‌വെയര്‍ കണ്‍സള്‍റ്റന്റ്, സിറിയസ് കംപ്യൂട്ടേഴ്‌സ് സൊല്യൂഷന്‍സ്), ഡോ.അഞ്ജു ഫിലിപ്പ് (ഡെന്റിസ്റ്റ്, ഷൈന്‍ ഡെന്റല്‍) ഷെറില്‍ തോമസ് ( ഞച മെമ്മോറിയല്‍ ഹെര്‍മ്മന്‍ ഹോസ്പിറ്റല്‍), നിക്കോളാസ്. എസ്. ജോര്‍ജ് ( വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസര്‍, എയര്‍ ഫോഴ്‌സ് 
ബേസ്, അബിലെന്‍,ടെക്‌സാസ്) എന്നീ വിദഗ്ദരാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. 

8 മുതല്‍ 12 ഗ്രേഡുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് സെമിനാറില്‍ പ്രതീഷിക്കുന്നത്. കരിയര്‍ ഗൈഡന്‍സ്,SAT വിവരങ്ങള്‍, ഹൈസ്‌കൂള്‍, കോളേജ് കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ് ഗൈഡന്‍സ്, കോളേജ് അഡ്മിഷന്‍സ്, ഇന്റര്‍വ്യൂ ടിപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ പറ്റി അറിവുകളും ജോലി സാദ്ധ്യതകളും മറ്റും വിശദമായി മനസ്സിലാക്കുന്നതിനു സെമിനാര്‍ സഹായിക്കുമെന്നും മാതാപിതാക്കള്‍ അവരുടെ കുട്ടികളെ വളരെ പ്രയോജനപ്രദമായ ഈ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനു പ്രോത്സാഹിപ്പിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.  

കൂടുതല്‍ വിവരങ്ങള്‍ക്ക്  

ഡോ.സാം ജോസഫ് (പ്രസിഡണ്ട്)  832 441 5085  
മാത്യൂസ് മുണ്ടയ്കല്‍ (സെക്രട്ടറി)   281 827 0048

മാഗ്  സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍  ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക