Image

ബഡ്ഢിബോയ്‌സ് ഫിലാഡല്‍ഫിയ 2020 ലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

ബിനു സി. തോമസ് (ഫിലഡല്‍ഫിയ) Published on 03 January, 2020
ബഡ്ഢിബോയ്‌സ് ഫിലാഡല്‍ഫിയ 2020 ലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന്റെ അഭിമാനവും ആവേശവും ആയി മാറിക്കഴിഞ്ഞ ബഡ്ഢി ബോയ്‌സ് ഈവര്‍ഷം ഒരു നൂതന സംരംഭവുമായാണ് രംഗത്ത് വരുന്നത്. ചാരിറ്റി പ്രവര്‍ത്തനത്തോടൊപ്പം ആരോഗ്യ കാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബഡ്ഢി ബോയ്‌സ് ഫില്ലി ഇത്തവണ ഘീലെൃ െീള ജവശഹമറലഹുവശമ 2020 എന്ന പേരില്‍ വെയ്റ്റ് ലോസ് കോംപറ്റീഷന്‍ നടത്തുന്നു. 50 ഡോളര്‍ പ്രവേശന ഫീസ്. ആകെ കുറക്കുന്ന തൂക്കത്തിന്റെ ശതമാന കണക്ക് നോക്കിയാണ് വിജയിയെ നിശ്ചയിക്കുന്നത്. ഒന്നാമതായി വരുന്ന വിജയിക്ക് ആകെ ലഭിക്കുന്ന പ്രവേശന തുകയുടെ 50% സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാകമം 20%., 10%. തുകകള്‍ ലഭിക്കും. മിച്ചം വരുന്ന 20% തുക മുഴുവനായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ജനുവരി 6 ന് ആരംഭിക്കുന്ന മത്സരം ഏപ്രില്‍ 3 നാണ് അവസാനിക്കുക.അനു സ്‌ക്കറിയ,ലിജോ ജോര്‍ജ്ജ്,ജയ്‌സണ്‍ ഫിലിപ്പ്, ബിനു സി തോമസ് എന്നിവര്‍ മല്‍സരത്തിന് ചുക്കാന്‍ പിടിക്കുന്നു. മത്സരത്തിന്റെ വിശദമായ നിബന്ധനകള്‍ ഇനി കൊടുത്തിരിക്കുന്ന വിധമാണ്.

നിബന്ധനകള്‍ 

Losers of Philadelphia 2020 യില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ 50 ഡോളര്‍ പ്രവേശന ഫീസ് നല്‍കി, നിബന്ധനകള്‍ ഉള്‍ക്കൊള്ളു6 പ്രവേശന പത്രം ഒപ്പിട്ട്  ചേരാവുന്നതാണ്.

തുടക്ക സമയത്തെ തൂക്കവും അവസാന സമയത്തെ തൂക്കവും വ്യക്തികളായി വന്ന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത്ത്ത്, വോളണ്ടിയറുടെ മുന്‍പില്‍ വച്ച് നിശ്ചയിച്ചിരിക്കുന്ന വെയിംഗ് സക്കെയിലില്‍ നിര്‍ണ്ണയിക്കേണ്ടതാണ്.

മത്സരാര്‍ത്ഥികള്‍ക്ക് അസൗകര്യം ഉള്ള പക്ഷം, മത്സരം തുടങ്ങി മൂന്ന് ദിവസം വരെ ആദ്യ തൂക്കം എടുക്കാവുന്നതാണ്. അതുപോലെ തന്നെ, മത്സരം അവസാനിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് അവസാന തൂക്കം നല്‍കാവുന്നതാണ്. മത്സരം തുടങ്ങുന്നദിവസത്തിന് മുന്‍പോ മത്സരം അവസാനിക്കുന്ന ദിവസത്തിന് ശേഷമോ, ഒരു കാരണവശാലും തൂക്കം നിശ്ചയിക്കുന്നതല്ല.

തൂക്കം നിശ്ചയിക്കുന്നതിന്റെ ഫോട്ടോ വോളണ്ടിയര്‍ സൂക്ഷിക്കുന്നതായിരിക്കും.

CS സമയത്തെ തൂക്കം സ്വന്തമായി ഫോട്ടോ എടുത്ത് അയക്കാവുന്നതാണ്. 

ഒന്നോ രണ്ടോ മൂന്നോ സ്ഥാനത്തേക്ക് വിജയിക്കാന്‍ സാധ്യത ഉള്ളവര്‍ തുടക്ക സമയത്തും അവസാന സമയത്തും ഒരേ വസ്ത്രം ധരിച്ചിരിക്കണം എന്നത് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അടുത്ത ആളിനെ വിജയി ആയി പ്രഖ്യാപിക്കും.

തുടക്ക സമയത്തെ തൂക്കവും അവസാന തൂക്കവും തമ്മിലുള്ള വ്യത്യാസത്തിന്റെ ശതമാനം ആണ് ഫലത്തിനായി പരിഗണിക്കുക.

ആദ്യ തൂക്കത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശതമാനം തൂക്കം കുറയ്ക്കുന്ന വ്യക്തിക്ക്, പ്രവേശന ഫീസായി ആകെ ലഭിക്കുന്ന തുകയുടെ 50 % സമ്മാനമായി ലഭിക്കും. അടുത്ത വ്യക്തിക്ക് 20%, മൂന്നാമത്തെ വ്യക്തിക്ക് 10 % എന്നിവ സമ്മാനമായി ലഭിക്കും. 

മിച്ചം വരുന്ന 20%. തുക മുഴുവനായി ചാരിറ്റി പ്രവര്‍ത്തനത്തിന് ഉപയോഗിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം ഹെല്‍ത്ത് റിസ്‌ക്കില്‍  ആയിരിക്കും പങ്കെടുക്കുക. അവരവരുടെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി അവരവര്‍ക്ക് ഉതകുന്ന ഡയറ്റ് സ്വീകരിക്കേണ്ടതാണ്. ബഡ്ഢി ബോയ്‌സിന് ഇതില്‍ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയില്ല.

ഈ മത്സരത്തിന്റെ ഫലത്തെ കുറിച്ചുള്ള അന്തിമ തീരുമാനം ഇതിന്റെ സംഘാടകരായ അനു സ്‌ക്കറിയ, ലിജോ ജോര്‍ജ്ജ്, ജയ്‌സണ്‍ ഫിലിപ്പ് എന്നിവരുടെ ഭുരിപക്ഷ അഭിപ്രായം ആയിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്, താഴെ കാണുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.


Jason Philip 267-259-3488, Lijo George 215-776-7940, Anu Skariah 267-496-2423, Binu C. Thomas. 2152526643

ബിനു സി. തോമസ് (ഫിലഡല്‍ഫിയ)

ബഡ്ഢിബോയ്‌സ് ഫിലാഡല്‍ഫിയ 2020 ലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക