Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 02 January, 2020
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനംകവരുന്ന ഏഷ്യാനെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറിയിലെത്തുന്നു .

അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടന്ന ക്രിസ്മസ്  ന്യൂ ഇയര്‍ ആഘോഷങ്ങളുടെ നേര്‍ക്കാഴ്ച യാണ്  യു എസ് വീക്കിലി റൗണ്ടപ്പില്‍ ഈയാഴ്ച

ന്യൂജേഴ്‌സി യിലെ മലയാളി കൂട്ടായ്മയായ ബഡി ബോയ്‌സ് ക്രിസ്മസ് ന്യൂ ഇയര്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു

ചിക്കാഗോ സോഷ്യല്‍ ക്ലബ് ന്റെ ക്രിസ്മസ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ ശ്രദ്ധേയമായി

കാനഡയിലെ ഡ്യുറം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ക്രിസ്മസ്  ന്യൂ ഇയര്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു

ഫിലാഡല്‍ഫിയയിലെ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട് ഡേ കെയറിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
 
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്  യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക