Image

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 7, 8, 9 തീയതികളില്‍

Published on 02 January, 2020
സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 7, 8, 9 തീയതികളില്‍
ഡബ്ലിന്‍ : അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 7, 8, 9 തീയതികളില്‍ നടക്കും. റിയാള്‍ട്ടോ ഫാത്തിമ മാതാ പള്ളിയില്‍ മൂന്നു ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് സെമിനാര്‍.

മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 2 ആണ്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് www.syromalabar.ie
വഴി മാത്രമാണ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത് , ഫാ.റോയി വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : ഫാ. ക്ലെമെന്റ് 089 492 7755, ഫാ.രാജേഷ് 089 444 2698, ഫാ.റോയി 089 459 0705, മജു പേയ്ക്കല്‍ 087 963 1102, ഷിജോ മനോജ് 087 288 0761.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക