Image

ഗുണ്ടര്‍ട്ടിന്റെ രചനകള്‍ ഡിജിറ്റലാക്കി മുഖ്യമന്ത്രിക്ക് കൈമാറി

Published on 02 January, 2020
ഗുണ്ടര്‍ട്ടിന്റെ രചനകള്‍ ഡിജിറ്റലാക്കി മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം : മലയാള ഭാഷയ്ക്ക് മറക്കാനാവാത്ത മഹത്തായ സംഭവനകള്‍ നല്‍കി മലയാള ഭാഷയെ പുഷ്ടിപ്പെടുത്തിയ ജര്‍മന്‍ മിഷണറിയായ പ്രഫ. ഡോ.ഹെര്‍മാന്‍ ഗുണ്ടര്‍ട്ട് താളിയോലയില്‍ എഴുതി ജര്‍മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചുവച്ചിരുന്ന കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത വേര്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈാമറി.

ലോക കേരള സഭയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച സമ്മേളനത്തിന്റെ മുഖ്യവേദിയില്‍ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ സ്ഥാപിതമായ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാനം വഹിക്കുന്ന ജര്‍മന്‍കാരിയായ ഡോ. ഹൈക്കെ ഓബര്‍ലിന്‍ (പ്രിയമോള്‍) ആണ് വേദിയിലെത്തി രേഖകള്‍ മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറിയത്. രേഖകള്‍ കൈപ്പറ്റിയ മുഖ്യമന്ത്രി, ട്യൂബിങ്ങന്‍ സര്‍വകലാശാലയുടെ പ്രത്യേകിച്ച് ഗുണ്ടര്‍ട്ട് ചെയറിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചു. തുടര്‍ന്നു ഡോ. ഓബര്‍ലിന്‍ മലയാളത്തില്‍ അഭിസബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

രേഖകള്‍ ഡിജിറ്റലൈസ് ചെയ്തത് ഡിജിറ്റല്‍ ആര്‍ക്കൈവിംഗ് വിദഗ്ധനായ ഷിജു അലക്‌സ്(ബംഗളുരു) ആണ്.

ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ ഏഷ്യ ഓറിയന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഒഐ) ശാസ്ത്രീയ ഏകോപന ഡയറക്ടറും അക്കാഡമിക് കൗണ്‍സിലറും ഇന്‍ഡോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസറുമാണ് പ്രഫ.ഡോ. ഹെയ്ക്ക് ഒബര്‍ലിന്‍.

പോയവര്‍ഷത്തെ ഗിസെല ബോണ്‍, 1996 ല്‍ സ്ഥാപിച്ച ഇന്തോ ജര്‍മന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് അവാര്‍ഡ് അവാര്‍ഡ് ജേതാവും കേരളത്തിന്റെ പാരന്പര്യ കലയായ കൂടിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടിയ കലാകാരിയാണ് പ്രഫ. ഹൈക്കെ.

ലോകകേരള സഭയില്‍ ജര്‍മനിയില്‍ നിന്നുള്ള ജോസ് പുതുശേരി, പോള്‍ ഗോപുരത്തിങ്കല്‍, ഗരികൃഷണന്‍ രാധമ്മ, ഇറ്റലിയില്‍ നിന്നും ഡോ.ജോസ് വട്ടക്കോട്ടായില്‍, അനിത പുല്ലായില്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ ഏഷ്യ ഓറിയന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഒഐ) ശാസ്ത്രീയ ഏകോപന ഡയറക്ടറും അക്കാഡമിക് കൗണ്‍സിലറും ഇന്‍ഡോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസറുമാണ് ഡോ. ഹെയ്ക്ക് ഒബര്‍ലിന്‍.

പോയവര്‍ഷത്തെ ഗിസെല ബോണ്‍, 1996 ല്‍ സ്ഥാപിച്ച ഇന്തോ ജര്‍മന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് അവാര്‍ഡ് അവാര്‍ഡ് ജേതാവും കേരളത്തിന്റെ പാരന്പര്യ കലയായ കൂടിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടിയ കലാകാരിയാണ് പ്രഫ.ഹൈക്കെ.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക