Image

ദീപ്തി നായര്‍ കാന്‍ജ് പ്രസിഡന്റ്, ബൈജു വര്‍ഗീസ് ജനറല്‍ സെക്രട്ടറി, വിജേഷ് കാരാട്ട് ട്രെഷറര്‍

ഇടിക്കുള ജോസഫ് Published on 02 January, 2020
ദീപ്തി നായര്‍ കാന്‍ജ്  പ്രസിഡന്റ്, ബൈജു വര്‍ഗീസ് ജനറല്‍ സെക്രട്ടറി, വിജേഷ് കാരാട്ട് ട്രെഷറര്‍
ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ( കാന്‍ജ് ) 2020 ലേക്കുള്ള ഭാരവാഹികളെ  തിരഞ്ഞെടുത്തു.
ന്യൂജേഴ്‌സി  എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വറ്റ് ഹാളില്‍ ഡിസംബറില്‍  നടന്ന ജനറല്‍ ബോഡിയാണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
പുതിയ  പ്രസിഡന്റ് ദീപ്തി നായര്‍ . ബൈജു വര്‍ഗീസ് ജനറല്‍ സെക്രട്ടറിയായും വിജേഷ് കാരാട്ട് ട്രഷറര്‍ ആയും തുടരും.

മറ്റു ഭാരവാഹികള്‍:  അലക്‌സ് ജോണ്‍  (വൈസ് പ്രസിഡന്റ്) ,  സഞ്ജീവ് കുമാര്‍ (ജോയിന്റ് സെക്രട്ടറി),  മനോജ് ഫ്രാന്‍സിസ് (ജോയിന്റ് ട്രഷറര്‍).

പീറ്റര്‍ ജോര്‍ജ് (ചാരിറ്റി അഫയേഴ്‌സ്), നിര്‍മ്മല്‍ മുകുന്ദന്‍ (പബ്ലിക് & സോഷ്യല്‍ അഫയേഴ്‌സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), സോഫിയ മാത്യു ( മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ) ,   ശ്രീജിത്ത് അരവിന്ദന്‍ (യൂത്ത് അഫയേഴ്‌സ്), ജയന്‍ ജോസഫ് (എക്‌സ് ഒഫീഷ്യോ)  എന്നിവര്‍ ആണ് 2020 എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി അലക്‌സ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്റ്. ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയി ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, ജെയ് കുളമ്പില്‍, റെജിമോന്‍ എബ്രഹാം എന്നിവര്‍ തുടരും.

ജെയിംസ് ജോര്‍ജ് ആണ് പുതിയ ടസ്റ്റി ബോര്‍ഡ് മെമ്പര്‍.

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍ മാനങ്ങള്‍സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിക്കു പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജന പിന്തുണക്കു മുന്‍  പ്രസിഡന്റ് ജയന്‍ ജോസഫ്  നന്ദി അറിയിച്ചു,

പുതിയ കമ്മറ്റിയില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായും  നിയുക്ത പ്രസിഡന്റ്  ദീപ്തി നായര്‍ പറഞ്ഞു

മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടിട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ റോയ് മാത്യു ആശംസിച്ചു.

ദീപ്തി നായര്‍ കാന്‍ജ്  പ്രസിഡന്റ്, ബൈജു വര്‍ഗീസ് ജനറല്‍ സെക്രട്ടറി, വിജേഷ് കാരാട്ട് ട്രെഷറര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക