Image

കേശു ഈ വീടിന്റെ നാഥനില്‍ വേറിട്ട ഗെറ്റപ്പില്‍ ദിലീപ്

Published on 01 January, 2020
കേശു ഈ വീടിന്റെ നാഥനില്‍ വേറിട്ട ഗെറ്റപ്പില്‍ ദിലീപ്

സിനിമയിലും വ്യക്തി ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് നാദിര്‍ഷയും ദിലീപും. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുകയാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. അമര്‍ അക്മര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍,മേരാം നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ്.

ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത് ലുക്കിലാണ് ദിലീപ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ഫാമി എന്ററര്‍ടെയ്നര്‍ കൂടിയാണ്. ദിലീപ് വേറിട്ട് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ 60 വയസുകാരന്റെ ഗെറ്റപ്പും ഉണ്ട്. വയസ്സായ ക്യാരക്ടറിന്റെ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി ഉര്‍വശിയാണ്.ദിലീപിന്റെ ഭാര്യ വേഷത്തില്‍ ആണ് ഉര്‍വശി എത്തുന്നത്.


ദിലീപിന്റെ 60 വയസ്സിലുള്ള ലുക്ക് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൊട്ടയടിച്ച് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കണ്ടത്. എന്നാല്‍ കേശുവിന്റെ ലുക്കാണോ ഇതെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അണിയറ പ്രവര്‍ത്തകരാരും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരിച്ചിട്ടുമില്ല. 

ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്  സജീവ് പാഴൂര്‍ തിരക്കഥയെഴുതി നാഥ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ ആണ് . നാദിര്‍ഷ തന്നെ സംഗീതം ചെയ്യുന്ന  ചിത്രത്തിന് വരികള്‍ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റര്‍ സാജന്‍





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക