Image

നടന്‍ ബാലു വര്‍ഗ്ഗീസും നടി എലീനയും വിവാഹിതരാകുന്നു

Published on 01 January, 2020
 നടന്‍ ബാലു വര്‍ഗ്ഗീസും നടി എലീനയും വിവാഹിതരാകുന്നു

നടന്‍ ബാലു വര്‍ഗ്ഗീസും നടിയും മോഡലുമായ എലീന കാതറിന്നും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം രണ്ടിന് നടക്കും. എലീനയാണ് വിവാഹവാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരങ്ങള്‍ക്കിടയിലെ പ്രണയം ആരാധകരറിഞ്ഞത്.

2019 ലെ സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കി എലീന പങ്കുവെച്ച സ്റ്റാറ്റസിലൂടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. 
ചാന്തുപൊട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിങ് രംഗത്തും സജീവമാകുകയായിരുന്നു എലീന.






 

Join WhatsApp News
Sudhir Panikkaveetil 2020-01-01 13:26:57
ഒരു ഹാലോവീൻ പാർട്ടി ഫോട്ടോ പോലെയുണ്ട്.
ഇതാണോ ന്യുജൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക