Image

ഒമാനിലെ പള്ളികളില്‍ പുതുവര്‍ഷ ശുശ്രൂഷകള്‍ നടന്നു

Published on 01 January, 2020
ഒമാനിലെ പള്ളികളില്‍ പുതുവര്‍ഷ ശുശ്രൂഷകള്‍ നടന്നു

മസ്‌കറ്റ്: ഒമാനിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളികളില്‍ പുതുവര്‍ഷം ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ ചടങ്ങുകളോടെ നടന്നു. ജനുവരി ഒന്ന് പ്രവര്‍ത്തി ദിവസമായതിനാല്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്. തലസ്ഥാനമായ മസ്‌കറ്റിലെ റൂവി സെന്റസ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയിലും ഗാലാ ഹോളി സ്പിരിറ്റ് പള്ളിയിലും ബുധനാഴ്ച വൈകിട്ട് 8.30 നു മലയാളത്തിലുള്ള ദിവ്യബലികള്‍ നടക്കും.

മസ്‌കറ്റിലും, സോഹാറിലും, സലാലയിലും, ഗാലയിലുമുള്ള വിവിധ പള്ളികളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് പുറത്തു നിന്നെത്തിയ വൈദികരും സഹശുശ്രൂഷകരായിരുന്നു. കാത്തോലീക്കാ ദേവാലങ്ങളില്‍ ഒരു മണിക്കൂര്‍ ആരാധനയോടെയാണ് ചൊവ്വാഴ്ച വൈകിട്ടത്തെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്.

റൂവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ വികാരി റെവ ഫാ. റാവുല്‍ റാമോസ് ഒ.എഫ്.എം.കപ്പൂച്ചിന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ഫാ.ബിജോ കുടിലില്‍, ഫാ.മരിയന്‍ മിറാന്‍ഡ, ഫാ.ജോര്‍ജ് ആന്റണി, ഫാ.അമരബോസ്, ഫാ.ഫ്രാന്‍സിസ്‌കോ ഗാന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.(എല്ലാവരും കപ്പൂച്ചിന്‍ വൈദികര്‍).

ഹോളി സ്പിരിറ്റ് ഗാലയില്‍ വികാരി റെവ ഫാ ജോര്‍ജ് വടുക്കൂട്ട് ഒ.എഫ്.എം കപ്പൂച്ചിന്‍ മുഖ്യ കാര്‍മികനായിരുന്നു. ഫാ.മെസിന്‍ കണ്ണനായിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പാക്യം, ഫാ.ഫിലിപ്പ് നെല്ലിവിള എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹശുശ്രൂഷികള്‍ ആയിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക