Image

മലയാള മാധ്യമ ശാക്തീകരണത്തിന്റെ പരിപ്രേക്ഷ്യമായി ലോക കേരള മാധ്യമ സഭ

ഡോ. ജോര്‍ജ് എം കാക്കനാട്ട് Published on 01 January, 2020
മലയാള മാധ്യമ ശാക്തീകരണത്തിന്റെ പരിപ്രേക്ഷ്യമായി ലോക കേരള മാധ്യമ സഭ
പ്രവാസി മലയാളി മാധ്യമ പ്രവര്‍ത്തകരും നാട്ടിലെ മാധ്യമ കുലപതികളും ഓരേവേദിയിവും സദസിലും സംഗമിച്ച ലോക കേരള മാധ്യമ സംഗമം സൗഹൃദത്തിന്റെ അരങ്ങുംഈടുറ്റ സംവാദങ്ങളുടെ നിലപാടുതറയുമായി. ഡിസംബര്‍ 30ന് തിരുവനന്തപുരംമാസ്‌കോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമം മുഖ്യമന്ത്രി പിണറായിവിജയനാണ് ഉദ്ഘാടനം ചെയ്തത്. 'നവകേരള നിര്‍മിതിയിലെ മാധ്യമ പങ്കാളിത്തം'എന്ന മുദ്രാവാക്യവുമായി, രണ്ടാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ചമാധ്യമ സംഗമം പുതിയ അറിവുകളും അനുഭവങ്ങളും പ്രദാനം ചെയ്തു.നവകേരള നിര്‍മിതിയില്‍ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖതയ്യാറാക്കുന്നതിനുള്ള വേദി കൂടിയായി മാധ്യമ സംഗമം. പബഌക് റിലേഷന്‍സ്‌വകുപ്പിന്റെയും നോര്‍ക്കയുടെയും കേരള മീഡിയ അക്കാഡമിയുടെയും സഹകരണത്തോടെരണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ലോക കേരള മാധ്യമ സഭയുടെ ലക്ഷ്യംആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍സംസ്ഥാനത്തിന് പ്രയോജനമാകുന്ന ആഗോള മാധ്യമ സെല്ലുകള്‍രൂപീകരിക്കുകയെന്നതാണ്. വിദേശമറുനാടന്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുടെയുംമാധ്യമ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഒരു ഡയറക്ടറിയുംതയ്യാറാക്കും.

മലയാളികളുള്ള നാടുകളിലെല്ലാം മലയാളി മാധ്യമ പ്രവര്‍ത്തകരുണ്ടെന്നുംഅവരുടേത് മഹത്തായ മാധ്യമ പാരമ്പര്യമാമെന്നും ഉദ്ഘാടന സമ്മേളനത്തില്‍അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.വികസ്വര രാഷ്ട്രങ്ങളിലെ വാര്‍ത്താ വിന്യാസത്തില്‍ ഗുണകരമായ മാറ്റംവരുത്തുന്ന ബദല്‍ ക്രമമുണ്ടാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു. സാമ്രാജ്യത്വ താല്‍പര്യമുള്ള രാജ്യങ്ങളിലെവാര്‍ത്താ ഏജന്‍സികള്‍ തയ്യാറാക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായവാര്‍ത്തകളാണ് ഇന്ന് വികസ്വര രാജ്യങ്ങളില്‍ പ്രചരിക്കുന്നത്. വികസ്വരരാജ്യങ്ങളുടെ ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി അവിടത്തെ പൗരന്മാരുടെചിന്തയെ സ്വാധീനിക്കാനുള്ള ശ്രമം അത്തരം വാര്‍ത്തകളിലൂടെ ഉണ്ടാകുന്നു.സാമ്പത്തികവും സൈനികവും സാംസ്കാരികവുമായ കടന്നുകയറ്റമാണ് നടക്കുന്നത്.ഇതില്‍ പതിയിരിക്കുന്ന ആപത്ത് മനസിലാക്കി ഒരു പുതിയ അന്താരാഷ്ട്രവാര്‍ത്താക്രമം ഉണ്ടാകണം. അതിനുള്ള മുന്‍ കൈകളുണ്ടാകണം. അത്തരം ശ്രമമാണ്‌ലോകകേരള മാധ്യമ സഭയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.''മാധ്യമ പ്രവര്‍ത്തനം ചടുലവും മൂല്യാധിഷ്ഠിതവുമാകുന്നതിനുള്ള ആശയങ്ങള്‍ചര്‍ച്ചയിലൂടെ ഉരുത്തിരിയണം. നവകേരളം നിര്‍മിക്കുന്നതിന് പ്രവാസജീവിതത്തിലെഅനുഭവ സമ്പത്തും ചിന്തകളും ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. മാധ്യമമേഖലയില്‍ പ്രൊഫഷണലിസം വരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, മൂല്യങ്ങളില്‍ഉറച്ചു നില്‍ക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഒരുവിലപ്പെട്ട സാമൂഹിക പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് പണ്ട് മാധ്യമപ്രവര്‍ത്തനത്തെ കണ്ടിരുന്നത്. എന്നാല്‍ ഇന്നത് ബിസിനസായി മാറി. ഇത്പിശോധിക്കാണ്ടതാണ്...'' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉദ്ഘാടനച്ചടങ്ങില്‍ ലോക കേരള സഭയുടെ സമീപനരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍പ്രവാസി ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയിക്കു നല്‍കി പ്രകാശനം ചെയ്തു.തദവസരത്തില്‍ മാധ്യമ പ്രര്‍ത്തനത്തില്‍ മികവുതെളിയിച്ച വരെ ആദരിച്ചു.ഡല്‍ഹിയിലെ വനിതാ ഫോട്ടോഗ്രാഫര്‍ സരസ്വതി ചക്രബര്‍ത്തി, ആര്‍ രാജഗോപാല്‍(യെയ്‌ലി ടെലിഗ്രാഫ്), ഉണ്ണിരാജന്‍ ശങ്കര്‍ (ഇന്ത്യന്‍ എക്‌സ്പ്രസ്),അന്വേഷണ്ത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫ്, മൂതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ അശോകന്‍ (ഡല്‍ഹി), ടു ജി സ്‌പെക്ട്രം അഴിമതിപുറത്തുകൊണ്ടുവന്ന ജെ ഗോപീകൃഷ്ണന്‍, വിനോദ് ജോസ് (കാരവന്‍), എം.കെ വേണു (ദിവയര്‍), വെങ്കിടേശ് രാമകൃഷ്ണന്‍ (ഫ്രണ്ട്‌ലൈന്‍), ഹിന്ദു ഡെപ്യുട്ടി ഫോട്ടോഎഡിറ്റര്‍ ഷാജു ജോണ്‍, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് സോമന്‍ ബേബി, ഐസക്ക്‌ജോണ്‍ പട്ടണിപ്പറമ്പില്‍ (ഖലീജ് ടൈംസ്), ജോര്‍ജ് കള്ളിവയലില്‍ (ദീപിക),എം.സി.എ നാസര്‍ (മീഡിയാവണ്‍), ഇ.എം അഷ്‌റഫ് (കൈരളി ടി.വി) പി.പിശശീന്ദ്രന്‍ (മാതൃഭൂമി), കെ.എം അബ്ബാസ് (ഗള്‍ഫ് മാധ്യമം), എ.എ അസ്കര്‍(മലയാള മനോരമ), സുനില്‍ െ്രെടസ്റ്റാര്‍ (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്അമേരിക്ക ജനറല്‍ സെക്രട്ടറി) എന്നിവര്‍ക്കൊപ്പം ഈ ലേഖകനും മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്ന്ഏറ്റുവാങ്ങി.

നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റ് കെ.പി റെജി, ടെലിവിഷന്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിബേബി മാത്യു സോമതീരം എന്നിവര്‍ സംസാരിച്ചു. കേരള മീഡിയ അക്കാഡമി സെക്രട്ടറിചന്ദ്രഹാസന്‍ വടുതല സ്വാഗതവും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ്പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. തുടര്‍ന്ന് മീഡിയ അക്കാദമിമുന്‍ അധ്യക്ഷന്‍ തോമസ് ജേക്കബ് മോഡറേറ്ററായി 'നവകേരള നിര്‍മിതിയില്‍ ദേശീയമാധ്യമങ്ങളുടെ പങ്ക്' എന്നവിഷയത്തിലും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിപി.എം മനോജ് മോഡറേറ്ററായി 'പശ്ചിമേഷ്യയും കേരള വികസനവും' എന്നവിഷയത്തിലുംചര്‍ച്ച നടന്നു. ജോണ്‍ മുണ്ടക്കയം മോഡറേറ്ററായുള്ള ചര്‍ച്ച 'നവകേരളത്തിന്റെആഗോള പരിപ്രേക്ഷ്യം' എന്ന വിഷയത്തെക്കുറിച്ചുള്ളതായിരുന്നു.

ഡെലിഗേറ്റുകളില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യാ പ്രസ് ക്ലബ് ദേശീയസെക്രട്ടറിയും ഇമലയാളി മാനേജിംഗ് എഡിറ്ററുമായ സുനില്‍ ്രൈടസ്റ്റാര്‍,ബിജു കിഴക്കേക്കുറ്റ്, ഷിജോ പൗലോസ്, മധു കൊട്ടാരക്കര എന്നിവരും, കാനഡയില്‍നിന്ന് സുനിത ദേവദാസും ഈ ലേഖകനും സന്നിഹിതരായിരുന്നു. ചര്‍ച്ചകളില്‍മറുനാട്ടില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ എക്കാലവും മലയാളി മനസിന്റെകാത്തുസൂക്ഷിപ്പുകാരെന്ന നിലയില്‍ അഭിമാനകരമായ പ്രവര്‍ത്തനംകാഴചവയ്ക്കുന്നതായി വിലയിരുത്തി. വര്‍ഗീയ കോമരങ്ങളെ എന്ത് പണ്ടേതിരസ്കരിച്ചതാണ് കേരളം. സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ ഉത്തരേന്ത്യകത്തിയെരിയുമ്പോഴും ബഹുസ്വരതയുടെ കൊടിക്കൂറയുമായാണ് മലയാളികള്‍മുന്നേറിയിട്ടുത്.

ഗൂഗില്‍, ഫെയ്‌സ് ബുക്ക് പോലുള്ള വന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നഅമേരിക്കന്‍ മലയാളി പ്രതിഭകളുടെ പരിശീലനം കേരളത്തിലെ സര്‍വകലാശാലാവിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി ഇന്ത്യാ പ്രസ് ക്ലബ്ഏറ്റെടുത്ത് നടപ്പാക്കുമെന്ന് സുനില്‍ ട്രസ്റ്റാര്‍ അറിയിച്ചു. അമേരിക്കന്‍മലയാളികള്‍ക്ക് മാധ്യമ പ്രവര്‍ത്തനം ഒരു ഹരമാണെന്നും എന്നാല്‍ ഒരു പത്രംഅച്ചടിച്ച് വിതരണം ചെയ്യുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നഏര്‍പ്പാടാണെന്നുമുള്ള അഭിപ്രായമാണ് ഞാന്‍ പങ്കുവച്ചത്. നവകേരളനിര്‍മിതിക്കായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ ഒരു സമ്മേളനം നടത്തുന്നുണ്ട്. ഇതില്‍മലയാളികള്‍ക്ക് പുറമെ ഇന്ത്യക്കാരെയും അമേരിക്കക്കാരെയും പങ്കെടുപ്പിക്കും.ഇക്കരാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധരിപ്പിക്കുകയും അദ്ദേഹത്തെഅമേരിക്കയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും.സമാപന സമ്മേളനം ദേവസ്വം, ടൂറിസം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ഉദ്ഘാടനം ചെയ്തു. പ്രവാസികളായിട്ടുള്ള ധാരാളം മാധ്യമ പ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും നമുക്കുണ്ട്. നവകേരള നിര്‍മിതിക്കായുള്ള തൂപരേഖതയ്യാറാക്കുന്നതിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നവരാണ് ഇവിടെപങ്കെടുത്തവരും അല്ലാത്തവരുമായ മാധ്യമ പ്രവര്‍ത്തകര്‍. ചുരുക്കംവാക്കുകളില്‍ ഒരു വിഷയത്തിന്റെ മെരിറ്റും ഡീ മെരിറ്റും എല്ലാം അറിയാന്‍മാധ്യമ പ്രവര്‍ത്തകരോടെ ഔപചാരികതകളൊന്നുമില്ലാതെ സംസാരിക്കുമ്പോഴെല്ലാംസാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെപ്രത്യേകത അവര്‍ കൂടുതല്‍ ലോകം കണ്ടവരാണെന്നുള്ളതാണ്. അതികൊണ്ട് തന്നെനൂതനമായിട്ടുള്ള ആശയം നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ആവിഷ്കരിക്കുന്നതില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അവര്‍ക്ക്‌സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജന്‍മനാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നിലനിര്‍ത്തുന്നവരാണ് പ്രവാസിമലയാളികള്‍. യഥാര്‍ത്ഥത്തില്‍ മലയാളി ഇന്ന് വിശ്വപൗരനാണ്. ഇതിനെശക്തിപ്പെടുത്തുന്നതാണ് മലയാളികളുടെ മാധ്യമ പ്രവര്‍ത്തനവുംമാധ്യമങ്ങളോടുള്ള അഭിനിവേശവും. ഇക്കാര്യം വിളബംരം ചെയ്യുന്നതായിരുന്നു ലോകകേരള മാധ്യമ സംഗമം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹത്തെകൂട്ടിയോജിപ്പിക്കുന്നതിന് പ്രവാസിമലയാളികള്‍ ഉള്‍പ്പെടുന്ന മാധ്യമങ്ങളുടെപങ്ക് ലോക കേരള സഭയുടെ ലക്ഷ്യങ്ങള്‍ക്ക് ശക്തിപകരുന്നതാണ്.

മലയാള മാധ്യമ ശാക്തീകരണത്തിന്റെ പരിപ്രേക്ഷ്യമായി ലോക കേരള മാധ്യമ സഭമലയാള മാധ്യമ ശാക്തീകരണത്തിന്റെ പരിപ്രേക്ഷ്യമായി ലോക കേരള മാധ്യമ സഭമലയാള മാധ്യമ ശാക്തീകരണത്തിന്റെ പരിപ്രേക്ഷ്യമായി ലോക കേരള മാധ്യമ സഭമലയാള മാധ്യമ ശാക്തീകരണത്തിന്റെ പരിപ്രേക്ഷ്യമായി ലോക കേരള മാധ്യമ സഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക