Image

2020ലെ ആദ്യ റിലീസിന് തയ്യാറെടുത്ത് ധമാക്ക

Published on 01 January, 2020
2020ലെ ആദ്യ റിലീസിന് തയ്യാറെടുത്ത് ധമാക്ക

പുതുവർഷത്തിൽ ആദ്യം തീയറ്ററുകളിലെത്തുന്ന മലയാള ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക. മോഹൻലാൽ നായകനായ ഒളിമ്പ്യൻ അന്തോണി ആദം എന്ന ഹിറ്റ് ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അരുൺ ആണ് ചിത്രത്തിൽ നായകനാകുന്നത്. ജനുവരി രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവത്വവും, കലാലയ ജീവിതവും പ്രമേയമായി ഒരുങ്ങുന്ന ധമാക്കയിൽ നിക്കി ഗൽറാണി ആണ് നായിക. , ഇടവേള ബാബു, എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. എം.കെ. നാസർ ആണ് ചിത്രം നിർമ്മിക്കുന്നത്. തരികിട സാബു ആണ് ആണ് ധമാക്കയിൽ വില്ലൻ വേഷത്തിലെത്തുന്നത്. ചങ്ക്‌സ്, ഹാപ്പി വെഡ്‌ഡിങ്, ഒരു അടാർ ലവ് എന്ന എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധമാക്ക.

 

ക്യാമറ സിനോജ് പി അയ്യപ്പന്‍, സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം. കാസ്റ്റിങ് ഡയറക്ടര്‍ വിശാഖ്. കലാസംവിധാനം ജിത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക