Image

ആന്‍റണി വർഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രം, സംവിധാനം വിനീത് വാസുദേവൻ

Published on 01 January, 2020
ആന്‍റണി വർഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രം, സംവിധാനം വിനീത് വാസുദേവൻ

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്. "അങ്കമാലി ഡയറീസ്" എന്ന ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ പ്രേക്ഷകര്‍ക്ക് നെഞ്ചിലേറ്റാന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ വേലി ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും സംവിധായകന്‍ ഗിരീഷ് എഡി യും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വരുണ്‍ ധാരയാണ് സിനിമയുടെ തിരക്കഥ.അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് ആന്റണി വര്‍ഗീസ്.സൗഹൃദ കൂട്ടായ്മയിൽ ഒരുങ്ങുന്ന ചിത്രം കൂടിയെന്നും ഇതിന് പ്രത്യേകതയുണ്ട്. 

 


ഫെഫ്ക ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കും അവാര്‍ഡുകള്‍ നേടിയത് വേലി ആയിരുന്നു.വേലിക്ക് പുറമെ നിലം, വീഡിയോമരണം എന്നീ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.ആന്റണി വര്‍ഗീസിന് പുറമെ, നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ . ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക