Image

തിയ്യാമേ പാടി തകർത്ത് മമ്മൂട്ടി !!! ഷൈലോക്ക് ഫസ്റ്റ് ലുക്ക് ടീസർ, കൈയ്യടിച്ച് ആരാധകർ

Published on 01 January, 2020
തിയ്യാമേ പാടി തകർത്ത് മമ്മൂട്ടി !!! ഷൈലോക്ക് ഫസ്റ്റ് ലുക്ക് ടീസർ, കൈയ്യടിച്ച് ആരാധകർ

മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. അജയ് വാസുദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.

 

 

വലിയ സ്വീകാര്യതയാണ് ആരാധകര്‍ ടീസറിന് നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ മൂന്നു ലക്ഷത്തിലധികം പേര്‍ യൂട്യൂബില്‍ ടീസര്‍ കണ്ടു കഴിഞ്ഞു. ഒരു മാസ് പ്രതിനായകവേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന് തിരക്കഥ നല്‍കിയിരിക്കുന്നത് അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്.

 ഛായാഗ്രഹണം നല്‍കിയത് റെനഡിവ് ആണ്. നിര്‍മാണം ജോബി ജോര്‍ജ്ജു ആണ്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണന്‍, വിവേകാ, രാജ് കിരണ്‍ എന്നിവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക