Image

മാസും ആക്ഷനും ചേര്‍ന്ന തൃശൂര്‍ പൂരം

Published on 01 January, 2020
      മാസും ആക്ഷനും ചേര്‍ന്ന തൃശൂര്‍ പൂരം


നവാഗത സംവിധായകനായ രാജേഷ്‌ മോഹന്‍ സംവിധാനം ചെയ്‌ത തൃശൂര്‍ പൂരം അക്ഷരാര്‍ത്ഥത്തില്‍ ഒരു വെടിക്കെട്ട്‌ സിനിമ തന്നെയാണ്‌. മാസും ആക്ഷനും പ്രണയവും ഒക്കെ ചേര്‍ന്ന സിനിമ.

സമീപ കാലത്ത്‌ പുറത്തിറങ്ങിയ ജയസൂര്യയുടെ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ സിനിമ. അതാണ്‌ തൃസൂര്‍ പൂരം. ആദ്യന്തം രസകരമായി കണ്ടിരിക്കാന്‍ കഴിയുന്ന ഒരു എന്റര്‍ടെയ്‌നറാണ്‌ എന്നതാണ്‌ ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്‌. കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ഒരു പോലെ ആകര്‍ഷിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിത്‌.

തികച്ചും സാധാരണക്കാരനായ ചെറുപ്പക്കാരന്‍ പുള്ള്‌ ഗിരിയെന്ന ഗുണ്ടയായി മാരുന്നതിന്റെ കഥയാണ്‌ തൃശൂര്‍ പൂരം പറയുന്നത്‌. ജീവിതത്തില്‍ അതിനിടയില്‍ അയാള്‍ക്ക്‌ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന കയറ്റിറക്കങ്ങളുമായി കഥ മുന്നോട്ടു പോകുന്നു. 

ഇട്‌യ്‌കക്‌ അയാള്‍ ക്ക്‌ ഒരു പ്രണയവും ഉണ്ടാകുന്നു. അത്‌ അയാളുടെ ജീവിതതതില്‍ കുറേയെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്‌. പതിവു പ്രമേയമാണെങ്കിലും അതിന്‌ പുതുമ നഷ്‌ടപ്പെടാതെ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

നായക കഥാപാത്രമായി എത്തുന്‌ ജയസൂര്യയുടെ മാസ്‌ പ്രകടനമാണ്‌ ഗജവീരന്റെ തലയെടുപ്പു പോലെ ചിത്രത്തെ ആകര്‍ഷകമാക്കുന്നത്‌. ജയസൂര്യ നാളിതു വരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മികച്ച ഒന്നായി പുള്ള്‌ #ിരി മാറും എന്നുറപ്പാണ്‌.

 നായിക വേണിയായി എത്തുന്ന സ്വാതി റെഡ്‌ഢി നായകന്റെ ഒപ്പം മികച്ച പ്രകടനം കാഴ്‌ച വച്ചു. ഗിരിയുടെ ഏറ്റവും വിശ്വസ്‌തരായ കൂട്ടുകാരായി വരുന്ന മണിക്കുട്ടന്റെയും ഗിരിയുടെയും പ്രകടനം മികച്ചതായി. തിയേറ്ററില്‍ ഇവര്‍ക്കും കൈയ്യടികിട്ടുന്നുണ്ട്‌.

മല്ലിക സുകുമാരന്‍, വിജയ്‌ ബാബു, ഇന്ദ്രന്‍സ്‌, സുധീപ്‌ നായര്‍, സുധീര്‍ കരമന, ടി.ജി.രവി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നിവരുടെ പ്രകടനവും മികച്ചതായി. 

ഗിരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരക്കുന്നത്‌ ജയസൂര്യയുടെ മകന്‍ അദൈ്വത്‌ ആണ്‌. മികച്ച രീതിയില്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌ അവതരിപ്പിക്കാന്‍ അദൈ്വതിന്‌ സാധിച്ചിട്ടുണ്ട്‌.

പ്രകാശ്‌ വേലായുധന്റെ ഛായാഗ്രഹണം മികച്ചതായി. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്‌ ബാബുവും വിനയ്‌ ബാബുവും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധായകന്‍ രതീഷ്‌ വേഗയാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥയെഴുതിയിരിക്കുന്നത്‌ എന്ന പ്രത്യേകതയുമുണ്ട്‌. 

സിനിമ റിലീസ്‌ ചെയ്യും മുമ്പ്‌ ചിത്രത്തിലെ മാസ്‌ ആക്ഷന്‍ രംഗങ്ങളെ കുറിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. 

അത്‌ നൂറു ശതമാനം ശരി വയ്‌ക്കുന്നതാണ്‌ ചിത്രത്തിന്റെ അവതരണ രീതി. ഓരോ രംഗവും കിടിലന്‍ എന്നു തന്നെ പറയാം. കുടുംബത്തോടൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും കണ്ടുരസിക്കാന്‍ കഴിയുന്ന ചിത്രമാണ്‌ തൃശൂര്‍പ്പൂരം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക