Image

വിജയ് 64ന് മാസ്റ്റര്‍ എന്ന് പേരിട്ടു ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 31 December, 2019
വിജയ് 64ന് മാസ്റ്റര്‍ എന്ന് പേരിട്ടു ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്


വിജയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. മാസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

വലിയ താര നിരതന്നെയാണ് ചിത്രത്തില്‍ ഉള്ളത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലാനായി എത്തുന്നത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. കൈദിയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയ അര്‍ജുന്‍ ദാസ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ഗോവരി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

മാനഗരം, കൈദി എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എക്സ് ബി ഫിലിം ആണ് നിര്‍മ്മാണം.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക