Image

പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ സമാധാന പ്രതിഷേധം

Published on 31 December, 2019
പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ സമാധാന പ്രതിഷേധം


ലണ്ടന്‍: മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതപരമായ വിഭാഗിയത ഉളവാക്കുന്ന രീതിയില്‍ മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പുത്തന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസും മറ്റു ജനാധിപത്യ മതേതര പാര്‍ട്ടികളും നടത്തിവരുന്ന വലിയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ അണിചേരുന്നു.

ജനുവരി ഒന്നാം തിയതി ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നിനു ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ മെഴുകുതിരികള്‍ തെളിയിച്ചുകൊണ്ടും, ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു കൊണ്ടുമാണ് ഈ പ്രതിക്ഷേധ പരിപാടിയില്‍ ആളുകള്‍ പങ്കെടുക്കേണ്ടത്. യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോണ്‍ഗ്രസ്, ജിഐഎഫ് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ സഹകരണത്തോടു കൂടിയാണ് ഈ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Venue : Gandhi Statue , Westminister, London
Date : 1st of January 2020 , Time : 3 pm

Organised by :OICC UK, KMCC, Pravasi Congress, GIF

റിപ്പോര്‍ട്ട്: ജയ്സണ്‍ ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക