Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസ് ജനുവരി പതിനൊന്നിന്

Published on 31 December, 2019
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസ് ജനുവരി പതിനൊന്നിന്
ഡബ്ലിന്‍: വിശ്വാസികളില്‍ ബൈബിള്‍ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതല്‍ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാവര്‍ഷവും സഘടിപ്പിക്കുന്ന ബൈബിള്‍ ക്വിസ് ഈ വര്‍ഷം 2020 ജനുവരി 11 ശനിയാഴ്ച നടക്കും. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലും അന്നേദിനം ഉച്ചകഴിഞ്ഞ് 2:30 തിനാണ് ബൈബിള്‍ ക്വിസ് നടക്കുന്നത്. മൂന്നാംക്ലാസിലെ കുട്ടികള്‍ മുതല്‍ മാതാപിതാക്കള്‍ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങള്‍ നടത്തപ്പെടുക.

സബ് ജൂനിയര്‍ (ക്ലാസ് 3&4) ജൂനിയര്‍ (ക്ലാസ് 5&6) വിഭാഗങ്ങള്‍ക്ക് വി. യോഹന്നാന്‍ എഴുതിയ സുവിശേഷം 1 മുതല്‍ 15 വരെ അധ്യായങ്ങളും വി. അല്‍ഫോന്‍സാമ്മയുമാണ് വിഷയം. സീനിയര്‍ (ക്ലാസ് 79), സൂപ്പര്‍ സീനിയേഴ്‌സ് (ക്ലാസ് 1012), ജനറല്‍ (മാതാപിതാക്കളും മറ്റുള്ളവരും) വിഭാഗക്കാര്‍ക്ക് വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തിലെ 1 മുതല്‍ 15 വരെ അധ്യായങ്ങളില്‍നിന്നും, വി. പൗലോസ് ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനങ്ങളില്‍ (16) നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. അല്‍ഫോന്‍സാമ്മയെ പറ്റിയുള്ള 5 മാര്‍ക്കിന്റെ ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക. ജനറല്‍ വിഭാഗത്തിനു ഇംഗ്ലീഷോ മലയാളമോ തിരഞ്ഞെടുക്കാവുന്നതാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് ഇംഗ്ലീഷാണു മാധ്യമം.

ഓരോ വിഭാഗത്തിലും ഡബ്ലിന്‍ മേഖലയില്‍ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പതിവുപോലെ ട്രോഫി നല്‍കി ആദരിക്കുന്നതാണ്. യൂണിറ്റുതലങ്ങളില്‍ നിന്നു വിജയികളാകുന്നവര്‍ക്ക് അതത് യൂണിറ്റുകള്‍ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

അഞ്ച് വിഭാഗങ്ങളില്‍നിന്നും കുര്‍ബാന സെന്റര്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ ഒരു ടീമായി പങ്കെടുക്കുന്ന ഗ്രാന്റ് ഫിനാലെ BIBLIA '20' ജനുവരി മാസം 25 നു ഉച്ചകഴിഞ്ഞ് 1 മണിക്ക് റിയാള്‍ട്ടോയിലെ ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമായില്‍ വച്ച് നടത്തുന്നു.

ബൈബിള്‍ ക്വിസിന്റ് രജിസ് ട്രേഷന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റിലെ പാരീഷ് മാനേജ്‌മെന്റ് സിസ്റ്റം (wwws.yromalabar.ie/PMS) വഴി ആരംഭിച്ചു. ഡിസംബര്‍ 31വരെ രജിട്രേഷന്‍ നടത്താവുന്നതാണ്. ബൈബിളിനെ അടുത്തറിയാന്‍ ലഭിക്കുന്ന ഈ അവസരം നന്നായി വിനിയോഗിച്ച് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ ജോസഫ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക