Image

നവയുഗം 2020 പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു.

Published on 31 December, 2019
 നവയുഗം 2020 പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി പുറത്തിറക്കിയ 2020 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാം ബദര്‍ അല്‍റാബി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കലണ്ടര്‍ പുറത്തിറക്കിയത്.

ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച്, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ബദര്‍ അല്‍ റാബി ക്ലിനിക്ക് ജനറല്‍ മാനേജര്‍ നിഹാല്‍ മുഹമ്മദിനു കലണ്ടര്‍ കൈമാറി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബദര്‍ അല്‍ റാബി ഓപ്പറേഷന്‍ മാനേജര്‍ ബിജു കല്ലുമല, നവയുഗം കേന്ദ്രനേതാക്കളായ ദാസന്‍ രാഘവന്‍, സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ ചാത്തന്നൂര്‍, ഉണ്ണിപ്പൂച്ചെടിയല്‍, ബിജു വര്‍ക്കി, ഗോപകുമാര്‍, തമ്പാന്‍ നടരാജന്‍ എന്നിവര്‍ പങ്കെടുത്തു.

 നവയുഗം 2020 പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക