Image

സിനിമാലോകത്ത് ഇന്നും ജന്മി-കുടിയാന്‍ വ്യവസ്ഥ : സംവിധായകന്‍ വിനയന്‍

Published on 31 December, 2019
സിനിമാലോകത്ത് ഇന്നും ജന്മി-കുടിയാന്‍ വ്യവസ്ഥ : സംവിധായകന്‍ വിനയന്‍

ഓച്ചിറ : സിനിമാലോകത്ത് ഇന്നും ജന്മി-കുടിയാന്‍ വ്യവസ്ഥയാണ് ഉള്ളതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. നാടകരചയിതാവും സംവിധായകനുമായിരുന്ന എന്‍.ബി.ത്രിവിക്രമന്‍ പിള്ളയുടെ പേരില്‍ രൂപവത്കരിച്ച ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഷെയിന്‍ നിഗമിന്‌ 25 വയസ്സുമാത്രമാണുള്ളത്‌. തെറ്റുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തെറ്റുകള്‍ തിരുത്തിച്ച്‌ സിനിമ പൂര്‍ത്തിയായശേഷം പ്രതികരിക്കുന്നതായിരുന്നു നല്ലത്. വിലക്കുകള്‍ ഒന്നിനും പരിഹാരമല്ലെന്നും സംവിധായകന്‍ പറഞ്ഞു.

ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയുടെ പുരസ്കാരം നാടകനടന്‍ സി.സി.വിന്‍സന്റിന് വിനയന്‍ സമ്മാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക