പ്രതീക്ഷകള്‍-(കവിത: രാജന്‍ കിണറ്റിങ്കര)
EMALAYALEE SPECIAL
31-Dec-2019
രാജന്‍ കിണറ്റിങ്കര
EMALAYALEE SPECIAL
31-Dec-2019
രാജന്‍ കിണറ്റിങ്കര

ചികയുന്ന
ഇന്നലെകളുടെ
കൂമ്പാരത്തില്‍
കുഴിച്ചുമൂടാന്‍
ഒരു വര്‍ഷം കൂടി
കൊഴിയുമെന്നറിഞ്ഞു
കൊണ്ടു തന്നെ
സ്‌നേഹിച്ചു പോയ
പുഷ്പ ദളങ്ങള്‍
ബാക്കി വെപ്പുകള്‍
ഒന്നും ഇല്ലാതെ
ഓര്‍മ്മകളുടെ
ആഴങ്ങളിലേക്ക്
അദൃശ്യമായിപ്പോയവ
വേദനയും നീറ്റലും
സമ്മാനിച്ച്
പടിയിറങ്ങുമ്പോഴും
ഞാനിങ്ങനെയൊക്കെയാണെന്ന
തന്റേട ഭാവം
ഓരോ സൂര്യോദയവും
പ്രതീക്ഷകളായിരുന്നു
ഓരോ സന്ധ്യയും
സ്വപ്നങ്ങളുടെ
അസ്തമനവും
കാലത്തിന്റെ
കണക്കു പുസ്തകത്തില്‍
സ്വന്തം അസ്തിത്വം
ചികയുമ്പോള്‍
ഉയരുന്ന ചോദ്യം
' നീ ആര്? ''
ആരുമല്ലാതെ
ആരുമില്ലാതെ
നാളെയുടെ
വാതില്‍പ്പടിയില്‍
അന്തിച്ച്
നില്‍ക്കുമ്പോള്‍
വാടാതെ കൊഴിയാതെ
ചില സൗഹൃദങ്ങള്‍
രാവിലും വെളിച്ചമാകുന്ന
ചില പുഞ്ചിരികള്‍
പുതുവര്‍ഷത്തിന്റെ
സ്‌നേഹ പ്രതീക്ഷകള്‍..
രാജന്‍ കിണറ്റിങ്കര
പുതുവര്‍ഷാശംസകള്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments