Image

ലോക കേരള മാധ്യമ സഭ രാജ്യത്തിന് മാത്യക: മുഖ്യമന്ത്രി

Published on 31 December, 2019
ലോക കേരള മാധ്യമ സഭ രാജ്യത്തിന് മാത്യക: മുഖ്യമന്ത്രി
ലോകമാകെ കൈക്കുള്ളില്‍ ഒതുങ്ങുന്ന അവസ്ഥയില്‍ ഒരു അന്താരാഷ്ട്ര വാര്‍ത്താക്രമം ഉണ്ടാകേണ്ടതിന്റെ  അവശ്യകത്തെക്കുറിച്ചു ആലോചിക്കണമെന്ന് മുഖ്യമന്ത്രി . പ്രവാസി മലയാളി മാധ്യമ പ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമ സഭ തിരുവനന്തപ്പുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടാതെ സ്മരാജ്യത്ത രാജ്യങ്ങളിളുടെ നിലപാട് മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മാധ്യമങ്ങളിലൂടെ അടിച്ചേല്പിക്കുകയും അവര്‍ക്ക് അനുകൂലമായ ബോധം നിര്മിക്കുകയും ചെയ്യുന്നു .സാമ്രാജ്യത്തിന്റെ ആയുധ കച്ചവടത്തിന് അന്തരാഷ്ട്ര പ്രസ് ഏജന്‍സികള്‍ സഹായുക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു .ഇറാഖ് യുദ്ധമുള്‍പ്പെടെ ഇത്തരം അന്താരാഷ്ട്ര ഏജന്‍സികളുടെ സാമ്രാജ്യത്വ താല്‍പര്യം കണ്ടതാണ് .വാര്‍ത്താവിനിമയ സാമ്രാജ്യത്വ അധിനിവേഷങ്ങള്‍ പൊതുസമൂഹവും മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്.ഇത്തരം ഒരു കാലത്ത് ഈ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വികസ്വര രാജ്യങ്ങള്‍ക്കു സാധിക്കണം.

ലോക കേരളസഭ രാജ്യത്തിന് മാത്യകയാണെന്നും അദ്ധേഹം പറഞ്ഞു.നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമ സമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കുന്ന വേദിയാണ് ലോക കേരള മാധ്യമ സഭ. രണ്ടാമത് ലോക കേരള സഭ ജനുവരി 1 മുതല്‍ 3 വരെ തിരുവനന്തപുരത്ത് ചേരുന്നതിന് മുന്നോടിയായണ് ഈ മാധ്യമ സഭ സംഘടിപ്പിച്ചത്.

വിവിധ വിഷയങ്ങളിലായി വിശദമായ ചര്‍ച്ചയും സംവാദങ്ങളും നടന്നു.  സമാപന സമ്മേളനം ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് വകുപ്പിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഗമം സംഘടിപ്പിച്ചത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരാണ് കേരള മാധ്യമ സഭയില്‍ പങ്കെടുത്തത്.

ആരോഗ്യം, വിദ്യാഭ്യാസം, കാലവസ്ഥ വ്യതിയാനം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തിന് പ്രയോജനമാകുന്ന ആഗോള മാധ്യമ സെല്ലുകള്‍ രൂപികരിക്കുക, കേരളത്തിന് പുറത്തുള്ള മലയാളി മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഒരു ഡയറക്ടറി ഉണ്ടാക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യങ്ങള്‍.

ലോക കേരള സഭ സമീപന രേഖാ പ്രകശനം പ്രവാസി ചലചിത്ര സംവിധയകന്‍ സോഹന്‍ റോയിക്ക് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.കൂടാതെ മാധ്യമ രംഗത്തെ മികവിന് ആര്‍ രാജഗോപാല്‍ ,സരസ്വതി ചക്രവര്‍ത്തി, ജോര്‍ജ് കാക്കനാട്ട്, സോമന്‍ ബേബി, ജോര്‍ജ് കള്ളിവയലില്‍, എം സി നാസര്‍, കെ എം അബ്ബാസ്, സുനില്‍ െ്രെടസ്റ്റാര്‍  തുടങ്ങി പത്തൊമ്പതോളം മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

തിരുവനന്തപുരം മാസ്‌ക്കോട്ട് കണ്‍വെഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ,മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ തോമസ് ജേക്കബ്, രാജാജി മാത്യു ,സരസ്വതി ചക്രവര്‍ത്തി, ഒ.ഐ അബ്ദുള്‍ റഹ്മാന്‍ , ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോര്‍ജ് കാക്കനാട്ട്, സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് കെ.പി റെജി, പത്രപ്രവര്‍ത്തക പ്രതിനിധി സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍  പങ്കെടുത്തു
ലോക കേരള മാധ്യമ സഭ രാജ്യത്തിന് മാത്യക: മുഖ്യമന്ത്രി
ലോക കേരള മാധ്യമ സഭ രാജ്യത്തിന് മാത്യക: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക