Image

പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കല്‍- ഏബ്രാഹം മാത്യൂ- ജോബീ ജോര്‍ജ് നേതൃത്വം

പി.ഡി. ജോര്‍ജ് നടവയല്‍ Published on 31 December, 2019
പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ:  ജോര്‍ജ് ഓലിക്കല്‍- ഏബ്രാഹം മാത്യൂ- ജോബീ ജോര്‍ജ് നേതൃത്വം
ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കല്‍(പ്രസിഡന്റ്), ജിജി കോശി (വൈസ് പ്രസിഡന്റ്), ഏബ്രാഹം മാത്യൂ (സെക്രട്ടറി), ജോര്‍ജ് നടവയല്‍ (ജോയിന്റ് സെക്രട്ടറി), ജോബീ ജോര്‍ജ് (ട്രഷറാര്‍), അരുണ്‍ കോവാട്ട് (ജോയിന്റ് ട്രഷറാര്‍) എന്നിവര്‍ ഭാരവാഹികളായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലീ ചാപ്റ്ററിന് പുതു നേതൃത്വം നിലവില്‍ വന്നു. 

ജീമോന്‍ ജോര്‍ജ്, വിന്‍സന്റ് ഇമ്മാനുവേല്‍, സുധാ കര്‍ത്താ എന്നിവര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളാണ്.  

ജോര്‍ജ് ഓലിക്കല്‍ പമ്പാ മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഫൊക്കാനാ സ്‌പെല്ലിങ്ങ് ബീ നാഷണല്‍ കണ്‍വീനര്‍, നാടക നടന്‍, ഓര്‍മാ നാഷണല്‍ വൈസ് പ്രസിഡന്റ്, പമ്പാ ട്രഷറാര്‍, ഐ. ഏ. സി. ഏ. മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ മികവു തെളിയിച്ചിട്ടുണ്ട്.

 ഏബ്രഹാം മാത്യൂ പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റ്, മലയാളം വാര്‍ത്താ പ്രസിദ്ധീകരണത്തിന്റെ ഉടമ-ചീഫ് എഡിറ്റര്‍ എന്നീ നിലകളിലുള്ള  മാദ്ധ്യമ പ്രവര്‍ത്തകനാണ്. 

ജോബീ ജോര്‍ജ് മലയാളം പത്രത്തിന്റെ ഫിലഡല്‍ഫിയാ പ്രതിനിധി എന്ന നിലയില്‍ പത്രപ്രവര്‍ത്തകനായും, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍, കോട്ടയം അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ്, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ കമാന്റര്‍, ഐ. എന്‍. ഓ. സി. നാഷണല്‍ മുന്‍ വൈസ് പ്രസിഡന്റ്/ സെക്രട്ടറി , ഐ. എന്‍. ഓ. സി. കേരളാ  ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് എന്നീ ദൗത്യങ്ങളിലും അറിയപ്പെടുന്നു. 

അരുണ്‍ കോവാട്ട് (ഏഷ്യാനെറ്റ് ചാനല്‍), ജിജീ കോശി (കൈരളി ചാനല്‍) എന്നിവര്‍ 2019 ലെ ഐ പി സി എന്‍ ഏ മാധ്യമ അവാര്‍ഡു ജേതാക്കളാണ്.

പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ:  ജോര്‍ജ് ഓലിക്കല്‍- ഏബ്രാഹം മാത്യൂ- ജോബീ ജോര്‍ജ് നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക