Image

ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ്

Published on 30 December, 2019
ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ്
ശബരിമല: മണ്ഡലക്കാലത്ത് ഉണ്ടായ അഭൂതപൂര്‍വ്വ തിരക്കിന്റെ സാഹചര്യത്തില്‍ മകരവിളക്ക് തീര്‍ത്ഥാടനകാലത്തും വലിയ തീര്‍ത്ഥാടക പ്രവാഹം ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ് സേവനം ക്രമീകരിച്ചിട്ടുള്ളതെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.സുജിത്ദാസ്.മകരസംക്രമം വരെ തുടരുന്ന നാലാംഘട്ട ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം വലിയനടപ്പന്തലിലെ വേദിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.1397 പൊലീസുകാരെയാണ് നിയോഗിച്ചത്.

പൊലീസിനുള്ള 57 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ തീര്‍ത്ഥാടന കൈപ്പുസ്തകം സ്‌പെഷ്യല്‍ ഓഫീസര്‍ വിതരണം ചെയ്തു. തീര്‍ത്ഥാടകരോട് പരമാവധി ക്ഷമയോടെ പെരുമാറണമെന്ന് സുജിത് ദാസ് പറഞ്ഞു.ശുചിത്വത്തിനു പ്രാധാന്യം നല്‍കി പരിസ്ഥിതിസൗഹൃദമാകണം പ്രവര്‍ത്തനം. എ എസ് ഒ സുരേഷ്,എ എസ് പി വിശ്വനാഥ്,മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

തുടര്‍ന്ന് ഓരോ ഡെല്‍റ്റയിലും നേരിട്ടെത്തി സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശങ്ങള്‍ നല്‍കി.ഉദ്യോഗസ്ഥരുള്‍പ്പെടെ നിലവില്‍ മൊത്തം 1875 പോലീസുകാര്‍ ശബരിമലയില്‍ ഉണ്ട്.ക്വിക്ക് റെസ്പോണ്‍സ് ടീം,ബോംബ് സ്‌ക്വാഡ്,ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങിയ പൊലീസ് വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.തിരുമുറ്റത്ത് കൊടിമരം ഡെല്‍റ്റയില്‍ ഡി വൈ എസ് പി ശ്രീരാമയുടെ നേതൃത്വത്തില്‍ 108ഉം സോപാനത്ത് ഡി വൈ എസ് പി കെ എല്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 104ഉം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. 

മകരവിളക്ക് മഹോത്സവത്തിന് നടതുറന്നു;
ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം

ശബരിമല:ആശ്രിതവത്സലനായ അയ്യനെ തൊഴാന്‍ കൂപ്പുകൈകളും ശരണംവിളികളുമായി കാത്തുനിന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം. ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി ബ്രഹ്മശ്രീ അരീക്കര സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറപ്പോള്‍ സന്നിധാനം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി.

മാളികപ്പുറം മേല്‍ശാന്തി മാടവന പരമേശ്വരന്‍ നമ്പൂതിരി ശബരീശന്റെ തിരുവിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും, മാളികപ്പുറം തിരുനടയുടെ താക്കോലും ശബരിമല മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നടതുറന്നു. ശബരിമല നടതുറക്കുമ്പോള്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെ ജയപ്രകാശ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

നടതുറക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ സന്നിധാനവും പരിസരവും തീര്‍ത്ഥാടകരുടെ ശരണം വിളികളാല്‍ മണ്‍തരിക്കിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞിരുന്നു. ഇതര സംസ്ഥാനത്തുനിന്നുള്ള കുഞ്ഞുമാളികപ്പുറങ്ങളും കുഞ്ഞ് അയ്യപ്പന്‍മാരുമുള്‍പ്പെടെ തീര്‍ത്ഥാടകരുടെ ബാഹുല്യം വരുംദിനങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക് ശബരിമലയിലുണ്ടാകുമെന്ന വ്യക്തമാക്കുന്നതാണ്. 
ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ് ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ് ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ് ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ് ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ് ശബരിമല തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക