Image

ശാദി @ ചെന്നൈ 03 വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് !!!

Published on 30 December, 2019
ശാദി @ ചെന്നൈ 03 വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് !!!

പുതുമുഖങ്ങളെ അണിനിരത്തി 2016 ൽ സെലിബ്രേഷൻ എന്ന ചിത്രവുമായെത്തി സംവിധായകന്റെ കുപ്പായമണിഞ്ഞ യുവ സംവിധായകനാണ് ആറ്റിങ്ങൽ സ്വദേശി മഞ്ജിത് ദിവാകർ.മികച്ച ഒരു എന്റർട്രൈനെർ ആയിരുന്നു സെലിബ്രേഷൻ. മൂന്നു വർഷങ്ങൾക്കിപ്പുറം പുതുമയേറിയ പ്രമേയം ചർച്ച ചെയ്യുന്ന ഒരു ചിത്രവുമായി മഞ്ജിത് ദിവാകർ മലയാളം, തമിഴ് സിനിമകളിൽ തന്റെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുകയാണ്.



നവാഗതനായ റിജേഷ് ഭാസ്കർ തിരക്കഥ എഴുതിയ കൊച്ചിൻ ശാദി @ ചെന്നൈ 03 എന്ന ചിത്രവുമായാണ് ഇത്തവണ മഞ്ജിത് എത്തുന്നത്. വ്യത്യസ്തതയാർന്ന ഒരു പ്രമേയം ചർച്ച ചെയ്യുന്ന, പുതുമകൾ ഒട്ടേറെ അവകാശപ്പെടാനുള്ള ചിത്രമാണിതെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് അബ്‌ദുൾ ലത്തീഫ് വടക്കൂട്ട് അഭിപ്രായപ്പെടുന്നത്.

 

ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ മികച്ച ദൃശ്യാനുഭവം ഒരുക്കിയ അയ്യപ്പൻ എൻ മഞ്ജിത്തിന്റെ ആദ്യ ചിത്രത്തിന്റെയും ക്യാമറാമാൻ ആയിരുന്നു .കന്നഡ സിനിമ ലോകത്ത് നിന്നും വന്ന അക്ഷത ശ്രീധർ ശാസ്ത്രി അവതരിപ്പിക്കുന്ന ശാദിക എന്ന കൊച്ചിക്കാരിയായ യുവതിക്ക് ജോലി സംബന്ധമായി ചെന്നൈയിലേക്കുള്ള തന്റെ യാത്രയ്ക്കിടയിൽസംഭവിക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

നടനും നിർമാതാവുമായ ആർ കെ സുരേഷ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ നേഹ സക്സേന നിർണായക വേഷത്തിലെത്തുന്നു.ശക്തമായ തിരിച്ചുവരവിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയായിരുന്ന ചാർമിളയും ഈ ചിത്രത്തിന്റെ ആകർഷണമാണ്.

 

പുതുമുഖങ്ങൾ ഉൾപ്പെടെ തമിഴിലും മലയാളത്തിൽ നിന്നും വിനോത് കിഷൻ ,സുയോഗ് രാജ് , വിജിൽ വര്ഗീസ് , ആദം ലീ , ശിവാജി ഗുരുവായൂർ , സിനോജ് വര്ഗീസ്,കിരൺ രാജ് ,അബൂബക്കർ ഷൈജു B കല്ലറ ,അനുശീലൻ , അശ്വനി , നിയുക്ത ,ബേബി പാർവ്വതി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ടി പി രാജീവും ഷിഹാബ് സൈനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആകുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വിജിലേഷ് ആണ്.

 

എറണാകുളം, തൃശൂർ, കോയമ്പത്തൂർ, പാലക്കാട്, നാഗർകോവിൽ, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ 42 ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ആരി ആദി ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായി " വൻമുറൈ " എന്ന പേരിലും ചിത്രം പൂർത്തിയായി.2020 ജനുവരി മൂന്നിന് തിയറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച ഒരു ദൃശ്യാനുഭവം ആയിരിക്കുമെന്ന ഉറച്ച വിശ്വാസമാണ് അണിയറപ്രവർത്തകർക്ക് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക