Image

മലയാളികൾക്ക് മറക്കാനാവില്ല കൈതേരി സഹദേവനെ; ഇനി ഗൗതമനും ആ കൂട്ടത്തിൽ

Published on 30 December, 2019
മലയാളികൾക്ക് മറക്കാനാവില്ല കൈതേരി സഹദേവനെ; ഇനി ഗൗതമനും ആ കൂട്ടത്തിൽ

മലയാളത്തിലും തമിഴിലും ശക്തമായ കഥാപാത്രങ്ങളിൽ തിളങ്ങുന്ന നടനാണ് ഹരീഷ് പേരടി. തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ ഹരീഷ് സ്റ്റേജിൽ അവതരിപ്പിച്ചു. തെരുവു നാടകങ്ങളും അക്കാലത്ത് അവതരിപ്പിച്ചു. ജയപ്രകാശ്‌ കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ചു. ജയപ്രകാശിന്റെ രണ്ടു പേർ മാത്രം നടിക്കുന്ന അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വ്യതിയാനം എന്ന നാടകം സംവിധാനം ചെയ്തു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.

 

സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ലെഫ്‌റ്റ് റൈറ്റ്‌ ലെഫ്‌റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടി. 2020ലെ ആദ്യ മലയാള റിലീസുകളിൽ ഒന്നായ “മാര്‍ജാര ഒരു കല്ലുവച്ച നുണ” എന്ന സിനിമയിൽ ഗൗതമനായി തിളങ്ങാൻ ഒരുങ്ങുകയാണ് താരം.


രാകേഷ് ബാല സംവിധാനം ചെയ്യുന്ന “മാര്‍ജാര ഒരു കല്ലുവച്ച നുണ” ജനുവരി മൂന്നിന് പ്രദർശനത്തിനെത്തും. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു സമ്പൂർണ്ണ ഫാമിലി മിസ്ത്രി ത്രില്ലറാണ് മാര്‍ജാര ഒരു കല്ലുവച്ച നുണ.


ഹൊറർ പ്രതീതി ഉണർത്തുന്ന ദൃശ്യങ്ങളാണ് ട്രൈലറിന്റെ ഹൈലൈറ്. അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ , ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജെറി സെെമൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു.

 

പശ്ചാത്തല സംഗീതം ജിസ്സൺ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ സുനീഷ് വെെക്കം, കല മനു പെരുന്ന , മേക്കപ്പ്റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം ലേഖ മോഹൻ, സ്റ്റിൽസ് നവീൻ, പരസ്യക്കല യെല്ലോ ടൂത്ത്, എഡിറ്റർ ലിജോ പോൾ, സ്റ്റണ്ട് റൺ രവി, നൃത്തം കൂൾ ജയന്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രുദ്ര, അസിസ്റ്റന്റ് ഡയറക്ടർ ഇസ്മയിൽ വെണ്ണിയൂർ, വിഷ്ണു, ജനാർദ്ദനൻ, പ്രശാന്ത് പ്രേംരാജൻ, പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്ത് ബാബു,ജഗദ് കാക്കാഴം ,പ്രാെഡക്ഷൻ കൺട്രോളർ സുനീഷ് വെെക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക