Image

നീണ്ട ഇടവേളക്ക് ശേഷം അഭിരാമി വീണ്ടും വെള്ളിത്തിരയിൽ; "മാർജാര ഒരു കല്ലുവച്ച നുണ" ജനുവരി 3ന് തീയറ്ററുകളിൽ

Published on 30 December, 2019
നീണ്ട ഇടവേളക്ക് ശേഷം അഭിരാമി വീണ്ടും വെള്ളിത്തിരയിൽ; "മാർജാര ഒരു കല്ലുവച്ച നുണ" ജനുവരി 3ന് തീയറ്ററുകളിൽ
ഒരു ഇടവേളയ്ക്ക് ശേഷം അഭിരാമി വീണ്ടും മുഖ്യ വേഷത്തിലെത്തുന്ന “മാർജാര ഒരു കല്ലുവച്ച നുണ” ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്നു. ജെയ്സൺ, വിഹാൻ, രേണുക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാലയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 2020ൽ ആദ്യം പുറത്തിറങ്ങുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മാർജാരക്ക്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് ആണ് സംഗീതം പകരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക