Image

(ലോകസിനിമകള്‍: ഹെറ്റ് വോണിസ് (HET VONNIS) (2013))

അഭി Published on 30 December, 2019
(ലോകസിനിമകള്‍: ഹെറ്റ് വോണിസ് (HET VONNIS) (2013))
ഡ്രാമ / െ്രെകം

സംവിധായകന്‍: ജെന്‍ വെര്‍ഹെയേന്‍

അഭിനേതാക്കള്‍: കോയന്‍ ഡി ബോ, ജോഹാന്‍ ലെയെസേന്‍, വീര്‍ലെ ബീട്ടെന്‍സ്, ജോക്ക് ദേവ്‌നാക്

രാജ്യം: ബെല്‍ജിയം

ഭാഷ: ഡച്ച്

ഇന്നത്തെ കാലത്ത് നീതിപീഠത്തിന്റെ നിലപാടുകളോട് വിയോജിപ്പ് തോന്നാത്തവര്‍ ചുരുക്കം. പക്ഷെ നീതി ലഭിക്കാത്തവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും?  ഒന്നും ചെയ്യാന്‍ പറ്റില്ല! വിജോജിപ്പുകളോടെ അത് അംഗീകരിച്ചേ പറ്റൂ.

ലൂക്ക്  വലിയ സന്തോഷത്തിലാണ്, അതിനൊരു കാരണമുണ്ട്, നാളെ അയാള്‍ കമ്പനിയുടെ ഇഋഛ  ആയി നിയമിക്കപ്പെട്ടേക്കും എന്ന വാര്‍ത്തയുടെ ആഹ്ലദത്തിലാണ് ലുക്ക്. കമ്പനി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ വെച്ചു ചിലര്‍ അത് സൂചിപ്പിക്കുകയും ചെയ്തു. ആ സന്തോഷത്തിലാണ് അയാളും ഫാമിലിയും  അവിടെ നിന്നിറങ്ങിയത്. യാത്രമദ്ധ്യേ കാറില്‍ ഇന്ധനം നിറക്കാനായി നിര്‍ത്തിയതോടെ അയാളുടെ ജീവിതം മാറുകയായി!

ഭക്ഷണം മേടിക്കാന്‍ തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോയ അയാളുടെ ഭാര്യ ആക്രമിയുടെ കരങ്ങളാല്‍ കൊല്ലപ്പെടുന്നു. തടയാന്‍ ശ്രമിച്ച ലൂക്കും ആക്രമണത്തിനിരയാകുന്നു. തീര്‍ന്നില്ല, പരിഭ്രാന്തയായി ഓടിയ മകള്‍  അയാളുടെ കണ്മുമ്പില്‍ വെച്ചു വാഹനമിടിച്ച്  മരിക്കുന്നു! ഒരു നിമിഷം കൊണ്ട് അയാളുടെ ജീവിതം നാമാവശേഷമായി തീര്‍ന്നു.

മൂന്നാഴ്ച അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം മെല്ലെ ജീവിതത്തിലേക്ക് മടങ്ങുകയാണ് ലൂക്ക്. ലൂക്കിന്റെ കേസ് കോടതിയിലെത്തുന്നു. പക്ഷെ കോടതിമുറിയില്‍ തോല്‍വിയായിരുന്നു അയാളെ കാത്തിരുന്നത്. തെളിവുകള്‍ ആവശ്യത്തിനു ഉണ്ടായിട്ടും ഒരു പ്രധാനപ്പെട്ട ഡോക്യൂമെന്റില്‍ മജിസ്‌ട്രേറ്റിന്റെ ഒപ്പില്ല  എന്ന കാരണത്താല്‍ കൊലയാളി സ്വതന്ത്രനാവുന്നത് ലൂക്കിന് കണ്ടുനില്‍ക്കേണ്ടി വരുന്നു.  ഒടുവില്‍ നീതി ലഭിക്കാനായി നിയമത്തെയും നീതിപീഠത്തെയും വെല്ലുവിളിക്കാന്‍ ലുക്ക്  ഇറങ്ങിത്തിരിക്കുന്നതോടെ സിനിമ ഉദ്വേഗജനകമാകുന്നു.

അവസാനസീനില്‍ ലൂക്ക് ഏങ്ങിക്കരയുമ്പോള്‍  വിങ്ങിപ്പൊട്ടികരയുന്നത് പ്രേക്ഷകരുടെ മനസാണ്. ഈ മൂവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ നായകന്റെ അവസ്ഥ നമുക്കാണെങ്കില്‍ എന്നൊന്ന് ചിന്തിച്ചാല്‍ ഈ മൂവി കൂടുതല്‍ ആസ്വാദ്യകരമാകും. ത്രില്ലര്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ഈ മനോഹര ചിത്രം കാണാത്തവര്‍ തീര്‍ച്ചയായും കാണണം. നല്ലൊന്നാന്തരം കോര്‍ട്ട് റൂം ത്രില്ലര്‍  ലീഗല്‍ ഡ്രാമ...

(ലോകസിനിമകള്‍: ഹെറ്റ് വോണിസ് (HET VONNIS) (2013))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക