Image

മിനിയാപ്പോളീസില്‍ മണ്ഡല പൂജ നടത്തി

സുരേഷ് നായര്‍ Published on 30 December, 2019
മിനിയാപ്പോളീസില്‍ മണ്ഡല പൂജ നടത്തി
മിനിയാപ്പോളിസ് മിനസോട്ടാ ഹിന്ദു ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ  ചടങ്ങുകളോടെ അയ്യപ്പ മണ്ഡലപൂജ നടന്നു. കലിയുഗ വരദനായ സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ധാരാളം ഭക്തജനങ്ങള്‍ ഒത്തുചേര്‍ന്നു വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുനിറച്ച് ഭക്തജനങ്ങള്‍ അയ്യപ്പ ദര്‍ശനം നടത്തി. തുടര്‍ന്ന് അയ്യപ്പ അഭിഷേകവും ഭജനയും നടന്നു. ശ്രീമതി ലീലാ രാമനാഥന്‍, വിജയ് എന്നിവര്‍ ഭജനക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ മുരളി ഭട്ടര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം  വഹിച്ചു. തുടര്‍ന്ന് പ്രസാദ വിതരണം നടന്നു. ശ്രീരാമനാഥന്‍ അയ്യര്‍ മണ്ഡലപൂജ നടത്തിപ്പിന് നേതൃത്വം നല്‍കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭക്തജനങ്ങള്‍ ഇപ്രാവശ്യത്തെ മണ്ഡല പൂജയില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.hindumandirmn.org സന്ദര്‍ശിക്കുക.

ഫോട്ടോ: മിനസോട്ടോ ഹിന്ദുക്ഷേത്രത്തിലെ അയ്യപ്പ പൂജയില്‍ നിന്നുള്ള ചിത്രങ്ങള്‍

മിനിയാപ്പോളീസില്‍ മണ്ഡല പൂജ നടത്തിമിനിയാപ്പോളീസില്‍ മണ്ഡല പൂജ നടത്തിമിനിയാപ്പോളീസില്‍ മണ്ഡല പൂജ നടത്തിമിനിയാപ്പോളീസില്‍ മണ്ഡല പൂജ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക