Image

ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു

ജോസ് കണിയാലി Published on 29 December, 2019
 ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്  പ്രവര്‍ത്തനമാരംഭിച്ചു
ചിക്കാഗോ: ആഡിസണ്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച ചിക്കാഗോ ബ്രദേഴ്‌സ് ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ പ്രസിഡന്റും, കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി നിര്‍വഹിച്ചു. ജാതിമതഭേദമന്യെ ചിക്കാഗോ മലയാളി സമൂഹത്തില്‍ ഒത്തുചേരാനുള്ള ഒരു കുടുംബകൂട്ടായ്മയായി ബ്രദേഴ്‌സ് ക്ലബ് വളരട്ടെയെന്ന് ജോസ് കണിയാലി ആശംസിച്ചു.

പ്രസിഡന്റ് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദവും സാഹോദര്യവും നിലനിര്‍ത്തിക്കൊണ്ട് വിവിധ കര്‍മ്മപരിപാടികള്‍ക്ക് ബ്രദേഴ്‌സ് ക്ലബ് രൂപം നല്‍കുന്നതാണെന്ന് ജോസ് സൈമണ്‍ പ്രസ്താവിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍ എം.സി. ആയിരുന്നു.

ജെയിംസ് കട്ടപ്പുറം, ജോഷി വള്ളിക്കളം, സാം ജോര്‍ജ്, തോമസ് മാത്യു പടന്നമാക്കീല്‍, മാത്യു കുളങ്ങര, റ്റോമി പുല്ലുകാട്ട്, സിറിയക് കൂവക്കാട്ടില്‍, സുനിന ചാക്കോ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി റ്റോമി അമ്പേനാട്ട് സ്വാഗതവും, പി.ആര്‍.ഒ. ലെജി പട്ടരുമഠത്തില്‍ കൃതജ്ഞതയും പറഞ്ഞു. സംഗീത നായര്‍, ലക്ഷ്മി നായര്‍, പാര്‍വതി നായര്‍, ബാബു തൈപ്പറമ്പില്‍ എന്നിവര്‍ ഗാനം ആലപിച്ചു. ഷിബു മുളയാനിക്കുന്നേല്‍, സായി പുല്ലാപ്പള്ളില്‍, സന്തോഷ് കളരിക്കപ്പറമ്പില്‍, സജി ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സീനിയര്‍ മെമ്പറായ മാത്യു കുളങ്ങര കേക്ക് മുറിച്ചു. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.


 ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്  പ്രവര്‍ത്തനമാരംഭിച്ചു
ചിക്കാഗോ ബ്രദേഴ്‌സ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിക്കുന്നു. (ഇടത്തുനിന്ന്) ഷിബു മുളയാനിക്കുന്നേല്‍, സജി ജോണ്‍, സന്തോഷ് നായര്‍, സായി പുല്ലാപ്പള്ളില്‍, റ്റോമി അമ്പേനാട്ട്, പ്രസിഡന്റ് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ലെജി പട്ടരുമഠത്തില്‍, സന്തോഷ് കളരിക്കപ്പറമ്പില്‍, ജെയിംസ് കട്ടപ്പുറം എന്നിവരാണ് സമീപം.
 ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്  പ്രവര്‍ത്തനമാരംഭിച്ചു
Join WhatsApp News
Tomichen Chicago. 2019-12-30 07:34:49
അങ്ങനെ ഒരു മഴകൂണു കൂടി അമേരിക്കയിൽ മുളച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക