Image

എനിക്ക് (കവിത: ജലജ പ്രസാദ്)

Published on 29 December, 2019
എനിക്ക് (കവിത: ജലജ പ്രസാദ്)
എനിക്ക് ..
പുതയുന്ന തണുപ്പിനെ
സ്വന്തം കൈകൊണ്ടൊന്ന് പുതപ്പിക്കണം

പൊള്ളുന്ന ചൂടിനെ
നിഴലുകൊണ്ടൊന്ന് തണുപ്പിക്കണം

ഉരുകുന്ന ഉള്ളത്തെ
കണ്ണീരുകൊണ്ട് കഴുകണം

ഇരുണ്ടവെറുപ്പിനെ
ചിരി കൊണ്ട് വെളുപ്പിക്കണം.

മുറുകുന്ന പകയെ
ധ്യാനം കൊണ്ടഴിക്കണം.

കവിയുന്ന ചിന്തയെ
മഷികൊണ്ടുഴിയണം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക