Image

ഷെയ്ന്‍ നിഗം വിഷയത്തില്‍ വീണ്ടും അമ്മ ഇടപെടുന്നു; നിര്‍വാഹക സമിതി യോഗം ജനുവരി ഒന്‍പതിന്

Published on 29 December, 2019
 ഷെയ്ന്‍ നിഗം വിഷയത്തില്‍ വീണ്ടും അമ്മ ഇടപെടുന്നു; നിര്‍വാഹക സമിതി യോഗം ജനുവരി ഒന്‍പതിന്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നം ഒത്തു തീര്‍ക്കുന്നതിനായി ജനുവരി 9ന് ഷെയ്ന്‍ നിഗവുമായി താരസംഘടനയായ അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. ഷെയ്ന്‍ നിഗവും ഇതില്‍ പങ്കെടുക്കും. കഴിഞ്ഞ 22ന് നടക്കേണ്ട ചര്‍ച്ച  അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ തിരക്കുകള്‍ മൂലമാണ് നീണ്ടുപോയത്.

ഈ ചര്‍ച്ചകള്‍ക്ക് ശേഷം ഷെയ്ന്‍ നല്‍കുന്ന ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ചര്‍ച്ച നടത്തും. ഫെഫ്കയുടെ പിന്തുണയോടെയായിരിക്കും ഈ ചര്‍ച്ച നടത്തുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും അമ്മ ഭാരവാഹികളും അനൗദ്യോഗികമായി ഇതിനൊടകം തന്നെ നിരവധി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നാണ് ഇതിനകം ഇരു വിഭാഗത്തിന്റേയും നിലപാട് വന്നിട്ടുള്ളത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക