Image

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന് രാഷ്ട്രപതി സമ്മാനിച്ചു

Published on 29 December, 2019
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന് രാഷ്ട്രപതി സമ്മാനിച്ചു
ന്യൂഡല്‍ഹി : ചലച്ചലത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ട്രപതിയുടെ ഭവനത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരദാനം നിര്‍വഹിച്ചു.

1969 ലാണ് ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ഥം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ താമരയും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം ഏറ്റ്വാങ്ങിയ ശേഷം ബച്ചന്‍ വളരെ നര്‍മം നിറഞ്ഞവക്കുകളോടെയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചന്‍ പ്രസംഗിച്ചത്. രാഷ്ട്രം നല്‍കുന്ന ദാദാസാഹെബ് ഫാല്‍ക്കേ പുരസ്‌കാരം എനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം എന്റെ മനസില്‍ ഉണ്ടായ സംശയമാണിത്. എനിക്ക് വിരമിക്കാനൊക്കെ സമയമായി. ഇനി വീട്ടില്‍ ഇരുന്നോളു എന്ന് പറയുകയാണോ എന്ന സൂചന തരികയാണോ ഇതിലൂടെ എന്ന്.

പക്ഷേ എനിക്ക് ഇനിയും ജോലി ചെയ്യേണ്ടതുണ്ട്. ഇനിയും പൂര്‍ത്തിയാക്കേണ്ട ജോലികള്‍ പലതുണ്ട്. അത് തീര്‍ക്കണം. ആ സമയം ഭാവിയിലും എന്നെ തേടി സിനിമകള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷ. ഒന്നുമില്ല ഇവിടെ ഇത് പറയുന്നു എന്ന് മാത്രം എന്ന് ബച്ചന്‍ പറഞ്ഞു





 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക