Image

സമരചൂടില്‍ ഫ്രാന്‍സ്; രാജ്യവ്യാപകമായി ഗതാഗത തടസം

Published on 29 December, 2019
സമരചൂടില്‍ ഫ്രാന്‍സ്; രാജ്യവ്യാപകമായി ഗതാഗത തടസം

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പെന്‍ഷന്‍ പരിഷ്‌കരണം അടക്കമുള്ള നിര്‍ദേശങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ ട്രേഡ് യൂണിയനുകള്‍ നടത്തിവരുന്ന പ്രക്ഷോഭം ശനിയാഴ്ച കൂടുതല്‍ ശക്തി പ്രാപിച്ചതോടെ രാജ്യവ്യാപകമായി ഗതാഗത തടസവും ഉണ്ടായി.

ക്രിസ്മസ് സീസണില്‍ സമരം മാറ്റിവയ്ക്കാനുള്ള മാക്രോണിന്റെ ആഹ്വാനം സമരക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. അതിനു പകരം സര്‍ക്കാരിനു മേല്‍ ബഹുജന പ്രക്ഷോഭങ്ങളുടെ സമ്മര്‍ദം വര്‍ധിപ്പിക്കാനാണ് അവരുടെ ശ്രമം.

സമരം രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും ഇതു പൊതുജന പിന്തുണയോടെയുള്ള സമരമാണെന്നാണ് യൂണിയന്‍ നേതാക്കളുടെ വാദം.

ഡിസംബര്‍ അഞ്ചിന് സമര പരമ്പരകള്‍ ആരംഭിച്ച ശേഷം നാലാമത്തെ പ്രൊട്ടസ്റ്റ് ഡേയാണ് ശനിയാഴ്ച നടന്നത്. ആദ്യത്തേതില്‍ എട്ടു ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പിന്നീട് പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞു വരുന്നതായിട്ടാണ് കാണുന്നതെങ്കിലും സമരക്കാര്‍ പിന്നോട്ടില്ലെന്നാണ് പ്രഖ്യാപനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക