Image

മൂപ്പന്‍സ് ഫാമിലി അസോസിയേഷന്‍ സംഗമത്തില്‍ അമേരിക്കയിലെ കുടുംബാംഗങ്ങളും

Published on 29 December, 2019
മൂപ്പന്‍സ് ഫാമിലി അസോസിയേഷന്‍ സംഗമത്തില്‍ അമേരിക്കയിലെ കുടുംബാംഗങ്ങളും
തിരുര്‍: ന്യു യോര്‍ക്കിലുള്ള ഡോ. ഉണ്ണി മൂപ്പന്റെ കുടുംബം അടക്കം നാലു കുടുംബങ്ങളുമായി അമേരിക്കയിലും വേരുകളുള്ള മണ്ടായപ്പുറത്ത് തറവാട് കുടുംബസംഗമം തിരൂരില്‍ ബിയാന്‍കോ കാസിലില്‍ നടന്നു.

പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ സംഗമം മൂപ്പന്‍ എന്ന നാമത്തിന്റെ ഉത്ഭവത്തിലൂടെ, തറവാടിന്റെ വര്‍ത്തമാന വിശേഷങ്ങളിലൂടെ ഇതള്‍ വിരിയുകയായിരുന്നു.

മൂപ്പന്‍സ് ഫാമിലി അസോസിയേഷന്റെ പ്രസിഡന്റ് അഹമ്മദ് മൂപ്പനാണ് ഈ ചരിത്രവഴികള്‍ സദസ്സിനു പരിചയപ്പെടുത്തിയത്.

അദ്ധേഹത്തിന്റെ നിശ്ചയദാര്‍ഢ്യമൊന്നു മാത്രമാണ് ഇത്ര വിപുലമായ രീതിയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കുടുംബങ്ങളെ എല്ലാം ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടിയതെന്ന് അസോസിയേഷന്‍ സെക്രട്ടറി ജലീല്‍ പറഞ്ഞതിനെ ശരിവയ്ക്കുന്ന രീതിയിലാണ് തുടര്‍ന്നുള്ള ഓരോരുത്തരും സംസാരിച്ചത്.

മണ്ടായപ്പുറത്ത് തറവാടിന്റെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന, തങ്ങളുടെ കുടുംബ വേരുകള്‍ തിരിച്ചറിയാന്‍ ഉതകുന്ന അഹമ്മദ് മൂപ്പന്‍ രചിച്ച പുസ്തകം എംഎന്‍ കാരശ്ശേരി ആസാദ് മൂപ്പന് നല്‍കി പ്രകാശനം ചെയ്തു

വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ പ്രശോഭിക്കുന്ന, ലോകത്തിലെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ മൂപ്പന്മാരുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായിരുന്നു സദസ്സ്.

ഏവര്‍ക്കും പങ്കുവെക്കാന്‍ ഉണ്ടായിരുന്നത് മൂപ്പന്‍സ് ഫാമിലി അഗതികളോടും അശരണരോടും ചെയ്ത് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹിത പാരമ്പര്യം തന്നെയായിരുന്നു.

സാമ്പത്തികമായി പല തട്ടിലുമുള്ള കുടുംബാഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവരവരുടെ സമ്പാദ്യങ്ങളുടെ സക്കാത്തില്‍ നിന്ന് ഒരു വിഹിതം അസോസിയേഷനിലൂടെ ചേര്‍ത്തുവെച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തങ്ങള്‍ക്കിടയിലുള്ളവരെ സഹായിക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഈ സംഗമത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നത്.

ഈ കുടുംബ സംഗമത്തിന്റെ വിജയവും ഇത്തരം ചില നന്മകളുടെ ചേര്‍ത്തു പിടിക്കല്‍ കൊണ്ടു തന്നെയാണ് ശ്രദ്ധേയമായത് .

കേരളത്തില്‍ മുഴുവനുമുള്ള മൂപ്പന്‍ കുടുംബാംഗങ്ങള്‍ക്ക് ആസ്റ്റര്‍ മിംസ് ചികിത്സക്കുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കുന്നതിലൂടെ നല്ലൊരു ചുവടുവെപ്പാണ് അസോസിയേഷന്‍ നടത്തിയത്. സാമ്പത്തിക പ്രയാസം കൊണ്ട് കുടുംബത്തിലെ ഒരാളും ബുദ്ധിമുട്ടരുത് എന്നത് അസോസിയേഷന്റെ നിര്‍ബന്ധമായിരുന്നു.

കുടുംബാംഗങ്ങള്‍ക്കു പുറമേ മലയാള സാഹിത്യത്തിലെ കുലപതി ടി.പത്മനാഭനും സാഹിത്യ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ കാരശ്ശേരിയും മൂപ്പന്‍സ് ഫാമിലിയുമായി അവര്‍ക്കുള്ള ആത്മബന്ധം തുറന്നുപറഞ്ഞത് വളരെ അഭിമാനപൂര്‍വ്വമായിരുന്നു സദസ്സ് ഏറ്റുവാങ്ങിയത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂപ്പന്‍സ് കുടുംബ സംഗമത്തിന്റെ പ്രതിഷേധം അറിയിക്കുന്ന പ്രമേയം പാസാക്കിയാണ് ഏവരും പിരിഞ്ഞത്

പൊതുസമ്മേളനം
* സ്വാഗതം : മന്‍സൂര്‍ മൂപ്പന്‍
* ഉദ്ഘാടനം: ശ്രീ.കെ .ബാവ സാഹിബ് (തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍)
* അധ്യക്ഷന്‍: ശ്രീ അഹമ്മദ് മൂപ്പന്‍( പ്രസിഡന്റ്: മൂപ്പന്‍സ് ഫാമിലി അസോസിയേഷന്‍)
* പുസ്തക പ്രകാശനം : പ്രൊഫസര്‍, ശ്രീ.എം .എന്‍ .കാരശ്ശേരി
*പുസ്തകം ഏറ്റു വാങ്ങല്‍: അഡ്വ .അഹമ്മദ് സാഹിബ്
* മൂഖ്വാതിഥി: ശ്രീ.ടി .പത്മനാഭന്‍.
ആശംസകള്‍:
*Dr ആസാദ് മൂപ്പന്‍
*Dr ഉണ്ണി മൂപ്പന്‍
*Dr മൊയ്തീന്‍ മൂപ്പന്‍
*കൊക്കോടി മൊയ്തീന്‍ കുട്ടിസാഹിബ് (ചെമ്പ്ര മഹല്ല് കമ്മിറ്റിസെക്രട്ടറി)
*ആസാദ് ചെമ്പ്ര (NRI കമ്മീഷന്‍ മെമ്പര്‍)
നന്ദി :റഹീംമൂപ്പന്‍   
മൂപ്പന്‍സ് ഫാമിലി അസോസിയേഷന്‍ സംഗമത്തില്‍ അമേരിക്കയിലെ കുടുംബാംഗങ്ങളുംമൂപ്പന്‍സ് ഫാമിലി അസോസിയേഷന്‍ സംഗമത്തില്‍ അമേരിക്കയിലെ കുടുംബാംഗങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക