Image

പേടിപ്പെടുത്തി ക്ഷണത്തിന്റെ ഫസ്റ്റ് ലുക്ക് !!! ഹൊറർ ചിത്രവുമായി സുരേഷ് ഉണ്ണിത്താൻ

Published on 29 December, 2019
പേടിപ്പെടുത്തി ക്ഷണത്തിന്റെ ഫസ്റ്റ് ലുക്ക് !!! ഹൊറർ ചിത്രവുമായി സുരേഷ് ഉണ്ണിത്താൻ

ഭരത്, ലാൽ, അജ്മൽ അമീർ, ബെെജൂ സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിതമാണ് ക്ഷണംത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രേത സിനിമകളുടെ കാലഘട്ടത്തെ തിരിച്ചു കൊണ്ടുവരുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. പേടിപ്പെടുത്തുന്ന മുഖവുമായി ചിത്രത്തിലെ നായിക സ്നേഹ അജിത്തിന്റെ മുഖമാണ് പോസ്റ്ററിൽ കാണുന്നത്.മലയാള സിനിമയുടെ താരരാജാവ് മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റർ വൈറലായത്.

 

ഷാൻ മൂവി ഫാക്ടറി, റോഷൻ പിക്ചേഴ്സ് എന്നീ ബാനറിൽ സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ക്ഷണം എന്ന ചിത്രത്തിൽ പുതുമുഖം സ്നേഹ അജിത്ത് നായികയാവുന്നു. ദേവൻ, റിയാസ് ഖാൻ, പി. ബാലചന്ദ്രൻ, മാല പാർവ്വതി തുടങ്ങിയ പ്രമുഖർക്കാെപ്പം കിനാവള്ളി ഫെയിം കൃഷ്, പതിനെട്ടാം പടി ഫെയിം ചന്തുനാഥ്, പടയോട്ടം ഫെയിം ആനന്ദ് രാധാകൃഷ്ണൻ എന്നീ യുവ താരങ്ങളും ഈ ചിത്രത്തിലഭിനയിക്കുന്നു.

 

ജാതകം എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സുരേഷ് ഉണ്ണിത്താൻ, അഞ്ച്സംസ്ഥാന അവാർഡുകൾ നേടിയ അയാൾ എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന ക്ഷണത്തിന്റെ കഥ,തിരക്കഥ, സംഭാഷണം ശ്രീകുമാർ ആരൂക്കുറ്റി. ജെമിൻ ജോം അയ്യനേത്ത് ഛായാഗ്രഹണം നിർവ്വിക്കുന്നു. എസ് രമേശൻ നായർ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരയാണൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ആർ. സോമശേഖരൻ, വിഷ്ണു മോഹൻ സിത്താര എന്നിവർ സംഗീതം പകരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക